൧ |
ആരോഹണഗീതം |
൨ |
ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? |
൩ |
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു. |
൪ |
നിന്റെ കാല് വഴുതുവാന്‍ അവന് സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന് മയങ്ങുകയുമില്ല. |
൫ |
യിസ്രായേലിന്റെ പരിപാലകന് മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. |
൬ |
യഹോവ നിന്റെ പരിപാലകന് ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍. |
൭ |
പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. |
൮ |
യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന് നിന്റെ പ്രാണനെ പരിപാലിക്കും. |
൯ |
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.
|
Malayalam Bible 1992 |
Bible Society of India bible |