൧ |
യഹോവയെ സ്തുതിപ്പിന് ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിന് ; യഹോവയുടെ നാമത്തെ സ്തുതിപ്പിന് . |
൨ |
യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതല്‍ എന്നെന്നേക്കും തന്നേ. |
൩ |
സൂര്യന്റെ ഉദയംമുതല്‍ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. |
൪ |
യഹോവ സകലജാതികള്‍ക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയര്‍ന്നിരിക്കുന്നു. |
൫ |
ഉന്നതത്തില് അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവേക്കു സദൃശന്‍ ആരുള്ളു? |
൬ |
ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന് കുനിഞ്ഞുനോക്കുന്നു. |
൭ |
അവന് എളിയവനെ പൊടിയില്‍നിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയില്‍നിന്നു ഉയര്‍ത്തുകയും ചെയ്തു; |
൮ |
പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു. |
൯ |
അവന് വീട്ടില്‍ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
|
Malayalam Bible 1992 |
Bible Society of India bible |