A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

സങ്കീർത്തനങ്ങൾ ൧൦൬യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആര്‍ വിവരിക്കും?
ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവനും ഭാഗ്യവാന്മാര്‍.
യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തില്‍ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഔര്‍ത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേ.
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.
ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍വെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഔര്‍ക്കാതെയും കടല്‍ക്കരയില്‍, ചെങ്കടല്‍ക്കരയില്‍വെച്ചു തന്നേ മത്സരിച്ചു.
എന്നിട്ടും അവന്‍ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
അവന്‍ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയില്‍കൂടി എന്നപോലെ ആഴിയില്‍കൂടി നടത്തി.
൧൦
അവന്‍ പകയന്റെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യില്‍നിന്നു അവരെ വീണ്ടെടുത്തു.
൧൧
വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല.
൧൨
അവര്‍ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
൧൩
എങ്കിലും അവര്‍ വേഗത്തില്‍ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
൧൪
മരുഭൂമിയില്‍വെച്ചു അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്തു അവര്‍ ദൈവത്തെ പരീക്ഷിച്ചു.
൧൫
അവര്‍ അപേക്ഷിച്ചതു അവന്‍ അവര്‍ക്കുംകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
൧൬
പാളയത്തില്‍വെച്ചു അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
൧൭
ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
൧൮
അവരുടെ കൂട്ടത്തില്‍ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
൧൯
അവര്‍ ഹോരേബില്‍വെച്ചു ഒരു കാളകൂട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
൨൦
ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.
൨൧
മിസ്രയീമില്‍ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
൨൨
ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.
൨൩
ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
൨൪
അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
൨൫
അവര്‍ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.
൨൬
അതുകൊണ്ടു അവന്‍ മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നും
൨൭
അവരെ ദേശങ്ങളില്‍ ചിതറിച്ചുകളയുമെന്നും അവര്‍ക്കും വിരോധമായി തന്റെ കൈ ഉയര്‍ത്തി സത്യംചെയ്തു.
൨൮
അനന്തരം അവര്‍ ബാല്‍പെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.
൨൯
ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവര്‍ക്കും തട്ടി.
൩൦
അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.
൩൧
അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
൩൨
മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
൩൩
അവര്‍ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചുപോയി.
൩൪
യഹോവ തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.
൩൫
അവര്‍ ജാതികളോടു ഇടകലര്‍ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
൩൬
അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കണിയായി തീര്‍ന്നു.
൩൭
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.
൩൮
അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്‍ന്നു.
൩൯
ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍ പരസംഗം ചെയ്തു.
൪൦
അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന്‍ തന്റെ അവകാശത്തെ വെറുത്തു.
൪൧
അവന്‍ അവരെ ജാതികളുടെ കയ്യില്‍ ഏല്പിച്ചു; അവരെ പകെച്ചവര്‍ അവരെ ഭരിച്ചു.
൪൨
അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കും കീഴടങ്ങേണ്ടിവന്നു.
൪൩
പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാല്‍ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.
൪൪
എന്നാല്‍ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
൪൫
അവന്‍ അവര്‍ക്കായി തന്റെ നിയമത്തെ ഔര്‍ത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
൪൬
അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
൪൭
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയില്‍ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളെ ശേഖരിക്കേണമേ.
൪൮
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍ .സങ്കീർത്തനങ്ങൾ ൧൦൬:1
സങ്കീർത്തനങ്ങൾ ൧൦൬:2
സങ്കീർത്തനങ്ങൾ ൧൦൬:3
സങ്കീർത്തനങ്ങൾ ൧൦൬:4
സങ്കീർത്തനങ്ങൾ ൧൦൬:5
സങ്കീർത്തനങ്ങൾ ൧൦൬:6
സങ്കീർത്തനങ്ങൾ ൧൦൬:7
സങ്കീർത്തനങ്ങൾ ൧൦൬:8
സങ്കീർത്തനങ്ങൾ ൧൦൬:9
സങ്കീർത്തനങ്ങൾ ൧൦൬:10
സങ്കീർത്തനങ്ങൾ ൧൦൬:11
സങ്കീർത്തനങ്ങൾ ൧൦൬:12
സങ്കീർത്തനങ്ങൾ ൧൦൬:13
സങ്കീർത്തനങ്ങൾ ൧൦൬:14
സങ്കീർത്തനങ്ങൾ ൧൦൬:15
സങ്കീർത്തനങ്ങൾ ൧൦൬:16
സങ്കീർത്തനങ്ങൾ ൧൦൬:17
സങ്കീർത്തനങ്ങൾ ൧൦൬:18
സങ്കീർത്തനങ്ങൾ ൧൦൬:19
സങ്കീർത്തനങ്ങൾ ൧൦൬:20
സങ്കീർത്തനങ്ങൾ ൧൦൬:21
സങ്കീർത്തനങ്ങൾ ൧൦൬:22
സങ്കീർത്തനങ്ങൾ ൧൦൬:23
സങ്കീർത്തനങ്ങൾ ൧൦൬:24
സങ്കീർത്തനങ്ങൾ ൧൦൬:25
സങ്കീർത്തനങ്ങൾ ൧൦൬:26
സങ്കീർത്തനങ്ങൾ ൧൦൬:27
സങ്കീർത്തനങ്ങൾ ൧൦൬:28
സങ്കീർത്തനങ്ങൾ ൧൦൬:29
സങ്കീർത്തനങ്ങൾ ൧൦൬:30
സങ്കീർത്തനങ്ങൾ ൧൦൬:31
സങ്കീർത്തനങ്ങൾ ൧൦൬:32
സങ്കീർത്തനങ്ങൾ ൧൦൬:33
സങ്കീർത്തനങ്ങൾ ൧൦൬:34
സങ്കീർത്തനങ്ങൾ ൧൦൬:35
സങ്കീർത്തനങ്ങൾ ൧൦൬:36
സങ്കീർത്തനങ്ങൾ ൧൦൬:37
സങ്കീർത്തനങ്ങൾ ൧൦൬:38
സങ്കീർത്തനങ്ങൾ ൧൦൬:39
സങ്കീർത്തനങ്ങൾ ൧൦൬:40
സങ്കീർത്തനങ്ങൾ ൧൦൬:41
സങ്കീർത്തനങ്ങൾ ൧൦൬:42
സങ്കീർത്തനങ്ങൾ ൧൦൬:43
സങ്കീർത്തനങ്ങൾ ൧൦൬:44
സങ്കീർത്തനങ്ങൾ ൧൦൬:45
സങ്കീർത്തനങ്ങൾ ൧൦൬:46
സങ്കീർത്തനങ്ങൾ ൧൦൬:47
സങ്കീർത്തനങ്ങൾ ൧൦൬:48


സങ്കീർത്തനങ്ങൾ 1 / സങ്ക 1
സങ്കീർത്തനങ്ങൾ 2 / സങ്ക 2
സങ്കീർത്തനങ്ങൾ 3 / സങ്ക 3
സങ്കീർത്തനങ്ങൾ 4 / സങ്ക 4
സങ്കീർത്തനങ്ങൾ 5 / സങ്ക 5
സങ്കീർത്തനങ്ങൾ 6 / സങ്ക 6
സങ്കീർത്തനങ്ങൾ 7 / സങ്ക 7
സങ്കീർത്തനങ്ങൾ 8 / സങ്ക 8
സങ്കീർത്തനങ്ങൾ 9 / സങ്ക 9
സങ്കീർത്തനങ്ങൾ 10 / സങ്ക 10
സങ്കീർത്തനങ്ങൾ 11 / സങ്ക 11
സങ്കീർത്തനങ്ങൾ 12 / സങ്ക 12
സങ്കീർത്തനങ്ങൾ 13 / സങ്ക 13
സങ്കീർത്തനങ്ങൾ 14 / സങ്ക 14
സങ്കീർത്തനങ്ങൾ 15 / സങ്ക 15
സങ്കീർത്തനങ്ങൾ 16 / സങ്ക 16
സങ്കീർത്തനങ്ങൾ 17 / സങ്ക 17
സങ്കീർത്തനങ്ങൾ 18 / സങ്ക 18
സങ്കീർത്തനങ്ങൾ 19 / സങ്ക 19
സങ്കീർത്തനങ്ങൾ 20 / സങ്ക 20
സങ്കീർത്തനങ്ങൾ 21 / സങ്ക 21
സങ്കീർത്തനങ്ങൾ 22 / സങ്ക 22
സങ്കീർത്തനങ്ങൾ 23 / സങ്ക 23
സങ്കീർത്തനങ്ങൾ 24 / സങ്ക 24
സങ്കീർത്തനങ്ങൾ 25 / സങ്ക 25
സങ്കീർത്തനങ്ങൾ 26 / സങ്ക 26
സങ്കീർത്തനങ്ങൾ 27 / സങ്ക 27
സങ്കീർത്തനങ്ങൾ 28 / സങ്ക 28
സങ്കീർത്തനങ്ങൾ 29 / സങ്ക 29
സങ്കീർത്തനങ്ങൾ 30 / സങ്ക 30
സങ്കീർത്തനങ്ങൾ 31 / സങ്ക 31
സങ്കീർത്തനങ്ങൾ 32 / സങ്ക 32
സങ്കീർത്തനങ്ങൾ 33 / സങ്ക 33
സങ്കീർത്തനങ്ങൾ 34 / സങ്ക 34
സങ്കീർത്തനങ്ങൾ 35 / സങ്ക 35
സങ്കീർത്തനങ്ങൾ 36 / സങ്ക 36
സങ്കീർത്തനങ്ങൾ 37 / സങ്ക 37
സങ്കീർത്തനങ്ങൾ 38 / സങ്ക 38
സങ്കീർത്തനങ്ങൾ 39 / സങ്ക 39
സങ്കീർത്തനങ്ങൾ 40 / സങ്ക 40
സങ്കീർത്തനങ്ങൾ 41 / സങ്ക 41
സങ്കീർത്തനങ്ങൾ 42 / സങ്ക 42
സങ്കീർത്തനങ്ങൾ 43 / സങ്ക 43
സങ്കീർത്തനങ്ങൾ 44 / സങ്ക 44
സങ്കീർത്തനങ്ങൾ 45 / സങ്ക 45
സങ്കീർത്തനങ്ങൾ 46 / സങ്ക 46
സങ്കീർത്തനങ്ങൾ 47 / സങ്ക 47
സങ്കീർത്തനങ്ങൾ 48 / സങ്ക 48
സങ്കീർത്തനങ്ങൾ 49 / സങ്ക 49
സങ്കീർത്തനങ്ങൾ 50 / സങ്ക 50
സങ്കീർത്തനങ്ങൾ 51 / സങ്ക 51
സങ്കീർത്തനങ്ങൾ 52 / സങ്ക 52
സങ്കീർത്തനങ്ങൾ 53 / സങ്ക 53
സങ്കീർത്തനങ്ങൾ 54 / സങ്ക 54
സങ്കീർത്തനങ്ങൾ 55 / സങ്ക 55
സങ്കീർത്തനങ്ങൾ 56 / സങ്ക 56
സങ്കീർത്തനങ്ങൾ 57 / സങ്ക 57
സങ്കീർത്തനങ്ങൾ 58 / സങ്ക 58
സങ്കീർത്തനങ്ങൾ 59 / സങ്ക 59
സങ്കീർത്തനങ്ങൾ 60 / സങ്ക 60
സങ്കീർത്തനങ്ങൾ 61 / സങ്ക 61
സങ്കീർത്തനങ്ങൾ 62 / സങ്ക 62
സങ്കീർത്തനങ്ങൾ 63 / സങ്ക 63
സങ്കീർത്തനങ്ങൾ 64 / സങ്ക 64
സങ്കീർത്തനങ്ങൾ 65 / സങ്ക 65
സങ്കീർത്തനങ്ങൾ 66 / സങ്ക 66
സങ്കീർത്തനങ്ങൾ 67 / സങ്ക 67
സങ്കീർത്തനങ്ങൾ 68 / സങ്ക 68
സങ്കീർത്തനങ്ങൾ 69 / സങ്ക 69
സങ്കീർത്തനങ്ങൾ 70 / സങ്ക 70
സങ്കീർത്തനങ്ങൾ 71 / സങ്ക 71
സങ്കീർത്തനങ്ങൾ 72 / സങ്ക 72
സങ്കീർത്തനങ്ങൾ 73 / സങ്ക 73
സങ്കീർത്തനങ്ങൾ 74 / സങ്ക 74
സങ്കീർത്തനങ്ങൾ 75 / സങ്ക 75
സങ്കീർത്തനങ്ങൾ 76 / സങ്ക 76
സങ്കീർത്തനങ്ങൾ 77 / സങ്ക 77
സങ്കീർത്തനങ്ങൾ 78 / സങ്ക 78
സങ്കീർത്തനങ്ങൾ 79 / സങ്ക 79
സങ്കീർത്തനങ്ങൾ 80 / സങ്ക 80
സങ്കീർത്തനങ്ങൾ 81 / സങ്ക 81
സങ്കീർത്തനങ്ങൾ 82 / സങ്ക 82
സങ്കീർത്തനങ്ങൾ 83 / സങ്ക 83
സങ്കീർത്തനങ്ങൾ 84 / സങ്ക 84
സങ്കീർത്തനങ്ങൾ 85 / സങ്ക 85
സങ്കീർത്തനങ്ങൾ 86 / സങ്ക 86
സങ്കീർത്തനങ്ങൾ 87 / സങ്ക 87
സങ്കീർത്തനങ്ങൾ 88 / സങ്ക 88
സങ്കീർത്തനങ്ങൾ 89 / സങ്ക 89
സങ്കീർത്തനങ്ങൾ 90 / സങ്ക 90
സങ്കീർത്തനങ്ങൾ 91 / സങ്ക 91
സങ്കീർത്തനങ്ങൾ 92 / സങ്ക 92
സങ്കീർത്തനങ്ങൾ 93 / സങ്ക 93
സങ്കീർത്തനങ്ങൾ 94 / സങ്ക 94
സങ്കീർത്തനങ്ങൾ 95 / സങ്ക 95
സങ്കീർത്തനങ്ങൾ 96 / സങ്ക 96
സങ്കീർത്തനങ്ങൾ 97 / സങ്ക 97
സങ്കീർത്തനങ്ങൾ 98 / സങ്ക 98
സങ്കീർത്തനങ്ങൾ 99 / സങ്ക 99
സങ്കീർത്തനങ്ങൾ 100 / സങ്ക 100
സങ്കീർത്തനങ്ങൾ 101 / സങ്ക 101
സങ്കീർത്തനങ്ങൾ 102 / സങ്ക 102
സങ്കീർത്തനങ്ങൾ 103 / സങ്ക 103
സങ്കീർത്തനങ്ങൾ 104 / സങ്ക 104
സങ്കീർത്തനങ്ങൾ 105 / സങ്ക 105
സങ്കീർത്തനങ്ങൾ 106 / സങ്ക 106
സങ്കീർത്തനങ്ങൾ 107 / സങ്ക 107
സങ്കീർത്തനങ്ങൾ 108 / സങ്ക 108
സങ്കീർത്തനങ്ങൾ 109 / സങ്ക 109
സങ്കീർത്തനങ്ങൾ 110 / സങ്ക 110
സങ്കീർത്തനങ്ങൾ 111 / സങ്ക 111
സങ്കീർത്തനങ്ങൾ 112 / സങ്ക 112
സങ്കീർത്തനങ്ങൾ 113 / സങ്ക 113
സങ്കീർത്തനങ്ങൾ 114 / സങ്ക 114
സങ്കീർത്തനങ്ങൾ 115 / സങ്ക 115
സങ്കീർത്തനങ്ങൾ 116 / സങ്ക 116
സങ്കീർത്തനങ്ങൾ 117 / സങ്ക 117
സങ്കീർത്തനങ്ങൾ 118 / സങ്ക 118
സങ്കീർത്തനങ്ങൾ 119 / സങ്ക 119
സങ്കീർത്തനങ്ങൾ 120 / സങ്ക 120
സങ്കീർത്തനങ്ങൾ 121 / സങ്ക 121
സങ്കീർത്തനങ്ങൾ 122 / സങ്ക 122
സങ്കീർത്തനങ്ങൾ 123 / സങ്ക 123
സങ്കീർത്തനങ്ങൾ 124 / സങ്ക 124
സങ്കീർത്തനങ്ങൾ 125 / സങ്ക 125
സങ്കീർത്തനങ്ങൾ 126 / സങ്ക 126
സങ്കീർത്തനങ്ങൾ 127 / സങ്ക 127
സങ്കീർത്തനങ്ങൾ 128 / സങ്ക 128
സങ്കീർത്തനങ്ങൾ 129 / സങ്ക 129
സങ്കീർത്തനങ്ങൾ 130 / സങ്ക 130
സങ്കീർത്തനങ്ങൾ 131 / സങ്ക 131
സങ്കീർത്തനങ്ങൾ 132 / സങ്ക 132
സങ്കീർത്തനങ്ങൾ 133 / സങ്ക 133
സങ്കീർത്തനങ്ങൾ 134 / സങ്ക 134
സങ്കീർത്തനങ്ങൾ 135 / സങ്ക 135
സങ്കീർത്തനങ്ങൾ 136 / സങ്ക 136
സങ്കീർത്തനങ്ങൾ 137 / സങ്ക 137
സങ്കീർത്തനങ്ങൾ 138 / സങ്ക 138
സങ്കീർത്തനങ്ങൾ 139 / സങ്ക 139
സങ്കീർത്തനങ്ങൾ 140 / സങ്ക 140
സങ്കീർത്തനങ്ങൾ 141 / സങ്ക 141
സങ്കീർത്തനങ്ങൾ 142 / സങ്ക 142
സങ്കീർത്തനങ്ങൾ 143 / സങ്ക 143
സങ്കീർത്തനങ്ങൾ 144 / സങ്ക 144
സങ്കീർത്തനങ്ങൾ 145 / സങ്ക 145
സങ്കീർത്തനങ്ങൾ 146 / സങ്ക 146
സങ്കീർത്തനങ്ങൾ 147 / സങ്ക 147
സങ്കീർത്തനങ്ങൾ 148 / സങ്ക 148
സങ്കീർത്തനങ്ങൾ 149 / സങ്ക 149
സങ്കീർത്തനങ്ങൾ 150 / സങ്ക 150