൧ |
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ |
൨ |
ഔഹോ, നിങ്ങള്‍ ആകുന്നു വിദ്വജ്ജനം! നിങ്ങള്‍ മരിച്ചാല്‍ ജ്ഞാനം മരിക്കും. |
൩ |
നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാള്‍ ഞാന്‍ അധമനല്ല; ആര്‍ക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു? |
൪ |
ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാന്‍ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീര്‍ന്നു; നീതിമാനും നഷ്കളങ്കനുമായവന് തന്നേ പരിഹാസവിഷയമായിത്തീര്‍ന്നു. |
൫ |
വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാല് ഇടറുന്നവര്ക്കും അതു ഒരുങ്ങിയിരിക്കുന്നു. |
൬ |
പിടിച്ചുപറിക്കാരുടെ കൂടാരങ്ങള്‍ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവര്‍ നിര്ഭയമായ്വസിക്കുന്നു; അവരുടെ കയ്യില്‍ ദൈവം എത്തിച്ചുകൊടുക്കുന്നു. |
൭ |
മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും; |
൮ |
അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും. |
൯ |
യഹോവയുടെ കൈ ഇതു പ്രര്‍ത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്? |
൧൦ |
സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവര്‍ഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യില്‍ ഇരിക്കുന്നു. |
൧൧ |
ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാകൂ ഭക്ഷണം രുചിനോക്കുന്നില്ലയോ? |
൧൨ |
വൃദ്ധന്മാരുടെ പക്കല്‍ ജ്ഞാനവും വയോധികന്മാരില്‍ വിവേകവും ഉണ്ടു. |
൧൩ |
ജ്ഞാനവും ശക്തിയും അവന്റെ പക്കല്‍, ആലോചനയും വിവേകവും അവന്നുള്ളതു. |
൧൪ |
അവന് ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ; അവന് മനുഷ്യനെ ബന്ധിച്ചാല്‍ ആരും അഴിച്ചുവിടുകയില്ല. |
൧൫ |
അവന് വെള്ളം തടുത്തുകളഞ്ഞാല് അതു വറ്റിപ്പോകുന്നു; അവന് വിട്ടയച്ചാല്‍ അതു ഭൂമിയെ മറിച്ചുകളയുന്നു. |
൧൬ |
അവന്റെ പക്കല്‍ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവര്‍. |
൧൭ |
അവന് മന്ത്രിമാരെ കവര്‍ച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു. |
൧൮ |
രാജാക്കന്മാര് ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു. |
൧൯ |
അവന് പുരോഹിതന്മാരെ കവര്‍ച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു. |
൨൦ |
അവന് വിശ്വസ്തന്മാര്ക്കും വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു. |
൨൧ |
അവന് പ്രഭുക്കന്മാരുടെമേല് ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു. |
൨൨ |
അവന് അഗാധകാര്യങ്ങളെ അന്ധകാരത്തില്‍ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തില്‍ വരുത്തുന്നു. |
൨൩ |
അവന് ജാതികളെ വര്‍ദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവന് ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു. |
൨൪ |
അവന് ഭൂവാസികളില്‍ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു; |
൨൫ |
അവര്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പിനടക്കുന്നു; അവന് മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.
|
Malayalam Bible 1992 |
Bible Society of India bible |