൧ |
അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ തന്റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി. |
൨ |
സിദെക്കീയാ രാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു. |
൩ |
നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തില്‍ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി. |
൪ |
അപ്പോള്‍ നഗരമതില്‍ ഒരിടം പൊളിച്ചു കല്ദയര് നഗരം വളഞ്ഞിരിക്കെ പടയാളികള്‍ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകള്‍ക്കും മദ്ധ്യേയുള്ള പടിവാതില്‍വഴിയായി ഔടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി. |
൫ |
എന്നാല്‍ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടര്ന്നു യെരീഹോസമഭൂമിയില്‍വെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി. |
൬ |
അവര്‍ രാജാവിനെ പിടിച്ചു രിബ്ളയില് ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു; അവര്‍ അവന്നു വിധി കല്പിച്ചു. |
൭ |
അവര്‍ സിദെക്കീയാവിന്റെ പുത്രന്മാരെ അവന് കാണ്‍കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി. |
൮ |
അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസര്‍ രാജാവെന്ന ബാബേല്‍രാജാവിന്റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാന് യെരൂശലേമില്‍വന്നു. |
൯ |
അവന് യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവന് തീ വെച്ചു ചുട്ടുകളഞ്ഞു. |
൧൦ |
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. |
൧൧ |
നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തില്‍ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാന് കൊണ്ടുപോയി. |
൧൨ |
എന്നാല്‍ അകമ്പടിനായകന്‍ ദേശത്തെ എളിയവരില്‍ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി. |
൧൩ |
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയര് ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി. |
൧൪ |
കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവര്‍ എടുത്തു കൊണ്ടുപോയി. |
൧൫ |
തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകന്‍ കൊണ്ടുപോയി. |
൧൬ |
ശലോമോന് യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടല്‍, പീഠങ്ങള്‍ എന്നിങ്ങനെയുള്ള സകലഉപകരങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു. |
൧൭ |
ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു. |
൧൮ |
അകമ്പടിനായകന്‍ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടു പോയി. |
൧൯ |
നഗരത്തില്‍ നിന്നു അവന് യോദ്ധാക്കളുടെ മേല്‍വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരില്‍ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട ദേശത്തെ ജനത്തില്‍ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി. |
൨൦ |
ഇവരെ അകമ്പടിനായകനായ നെബൂസരദാന് പിടിച്ചു രിബ്ളയില് ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു. |
൨൧ |
ബാബേല്‍രാജാവു ഹാമത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു. |
൨൨ |
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി. |
൨൩ |
ബാബേല്‍രാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകന് യിശ്മായേല്‍, കാരേഹിന്റെ മകന് യോഹാനാന്‍ , നെതോഫാത്യനായ തന് ഹൂമെത്തിന്റെ മകന് സെരായ്യാവു, മാഖാത്യന്റെ മകന് യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോള്‍ അവര്‍ മിസ്പെയില്‍ ഗെദല്യാവിന്റെ അടുക്കല്‍ വന്നു. |
൨൪ |
ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു അവരോടുനിങ്ങള് കല്ദയരുടെ ദാസന്മാര്‍നിമിത്തം ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍ രാജാവിനെ സേവിപ്പിന്‍ ; അതു നിങ്ങള്‍ക്കു നന്മയായിരിക്കും. |
൨൫ |
എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേല്‍ പത്തു ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പെയില്‍ ഉണ്ടായിരുന്ന യെഹൂദ്യരെയും കല്ദയരെയും വെട്ടിക്കൊന്നു. |
൨൬ |
അപ്പോള്‍ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കല്ദയരെ ഭയപ്പെടുകയാല്‍ എഴുന്നേറ്റു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി. |
൨൭ |
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടില്‍ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേല്‍ രാജാവായ എവീല്‍-മെരോദക് താന്‍ രാജാവായ ആണ്ടില്‍ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നു വിടുവിച്ചു |
൨൮ |
അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലില്‍ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വെച്ചു; |
൨൯ |
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവന് ജീവപര്യന്തം നിത്യം അവന്റെ സന്നിധിയില്‍ ഭക്ഷണം കഴിച്ചു പോന്നു. |
൩൦ |
അവന്റെ അഹോവൃത്തിയോ, രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഔഹരി കൊടുത്തുപോന്നു.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
൨ രാജാക്കൻമാർ ൨൫:1 |
൨ രാജാക്കൻമാർ ൨൫:2 |
൨ രാജാക്കൻമാർ ൨൫:3 |
൨ രാജാക്കൻമാർ ൨൫:4 |
൨ രാജാക്കൻമാർ ൨൫:5 |
൨ രാജാക്കൻമാർ ൨൫:6 |
൨ രാജാക്കൻമാർ ൨൫:7 |
൨ രാജാക്കൻമാർ ൨൫:8 |
൨ രാജാക്കൻമാർ ൨൫:9 |
൨ രാജാക്കൻമാർ ൨൫:10 |
൨ രാജാക്കൻമാർ ൨൫:11 |
൨ രാജാക്കൻമാർ ൨൫:12 |
൨ രാജാക്കൻമാർ ൨൫:13 |
൨ രാജാക്കൻമാർ ൨൫:14 |
൨ രാജാക്കൻമാർ ൨൫:15 |
൨ രാജാക്കൻമാർ ൨൫:16 |
൨ രാജാക്കൻമാർ ൨൫:17 |
൨ രാജാക്കൻമാർ ൨൫:18 |
൨ രാജാക്കൻമാർ ൨൫:19 |
൨ രാജാക്കൻമാർ ൨൫:20 |
൨ രാജാക്കൻമാർ ൨൫:21 |
൨ രാജാക്കൻമാർ ൨൫:22 |
൨ രാജാക്കൻമാർ ൨൫:23 |
൨ രാജാക്കൻമാർ ൨൫:24 |
൨ രാജാക്കൻമാർ ൨൫:25 |
൨ രാജാക്കൻമാർ ൨൫:26 |
൨ രാജാക്കൻമാർ ൨൫:27 |
൨ രാജാക്കൻമാർ ൨൫:28 |
൨ രാജാക്കൻമാർ ൨൫:29 |
൨ രാജാക്കൻമാർ ൨൫:30 |
|
|
|
|
|
|
൨ രാജാക്കൻമാർ 1 / ൨രാ 1 |
൨ രാജാക്കൻമാർ 2 / ൨രാ 2 |
൨ രാജാക്കൻമാർ 3 / ൨രാ 3 |
൨ രാജാക്കൻമാർ 4 / ൨രാ 4 |
൨ രാജാക്കൻമാർ 5 / ൨രാ 5 |
൨ രാജാക്കൻമാർ 6 / ൨രാ 6 |
൨ രാജാക്കൻമാർ 7 / ൨രാ 7 |
൨ രാജാക്കൻമാർ 8 / ൨രാ 8 |
൨ രാജാക്കൻമാർ 9 / ൨രാ 9 |
൨ രാജാക്കൻമാർ 10 / ൨രാ 10 |
൨ രാജാക്കൻമാർ 11 / ൨രാ 11 |
൨ രാജാക്കൻമാർ 12 / ൨രാ 12 |
൨ രാജാക്കൻമാർ 13 / ൨രാ 13 |
൨ രാജാക്കൻമാർ 14 / ൨രാ 14 |
൨ രാജാക്കൻമാർ 15 / ൨രാ 15 |
൨ രാജാക്കൻമാർ 16 / ൨രാ 16 |
൨ രാജാക്കൻമാർ 17 / ൨രാ 17 |
൨ രാജാക്കൻമാർ 18 / ൨രാ 18 |
൨ രാജാക്കൻമാർ 19 / ൨രാ 19 |
൨ രാജാക്കൻമാർ 20 / ൨രാ 20 |
൨ രാജാക്കൻമാർ 21 / ൨രാ 21 |
൨ രാജാക്കൻമാർ 22 / ൨രാ 22 |
൨ രാജാക്കൻമാർ 23 / ൨രാ 23 |
൨ രാജാക്കൻമാർ 24 / ൨രാ 24 |
൨ രാജാക്കൻമാർ 25 / ൨രാ 25 |