A A A A A
മലയാളം ബൈബിൾ 1992

൧ രാജാക്കൻ‌മാർ ൩

അനന്തരം ശലോമോന്‍ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.
എന്നാല്‍ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളില്‍വെച്ചു യാഗം കഴിച്ചുപോന്നു.
ശലോമോന്‍ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവന്‍ പൂജാഗിരികളില്‍വെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
രാജാവു ഗിബെയോനില്‍ യാഗം കഴിപ്പാന്‍ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേല്‍ ശലോമോന്‍ ആയിരം ഹോമയാഗം അര്‍പ്പിച്ചു.
ഗിബെയോനില്‍വെച്ചു യഹോവ രാത്രിയില്‍ ശലോമോന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്‍ക എന്നു ദൈവം അരുളിച്ചെയ്തു.
അതിന്നു ശലോമോന്‍ പറഞ്ഞതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്‍ സത്യത്തോടും നീതിയോടും ഹൃദയപരമാര്‍ത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ അവന്നു ഒരു മകനെ നലകുകയും ചെയ്തിരിക്കുന്നു.
എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോള്‍ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികള്‍ നടത്തുവാന്‍ എനിക്കു അറിവില്ല.
നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയന്‍ ഇരിക്കുന്നു.
ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും.
൧൦
ശലോമോന്‍ ഈ കാര്യം ചോദിച്ചതു കര്‍ത്താവിന്നു പ്രസാദമായി.
൧൧
ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു
൧൨
ഞാന്‍ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്റെശേഷം ഉണ്ടാകയും ഇല്ല.
൧൩
ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരില്‍ ഒരുത്തനും നിനക്കു സമനാകയില്ല.
൧൪
നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സും തരും.
൧൫
ശലോമോന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ അതു സ്വപനം എന്നു കണ്ടു. പിന്നെ അവന്‍ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെനിന്നു ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു തന്റെ സകലഭൃത്യന്മാര്‍ക്കും വിരുന്നു കഴിച്ചു.
൧൬
അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകള്‍ രാജാവിന്റെ അടുക്കല്‍ വന്നു അവന്റെ മുമ്പാകെ നിന്നു.
൧൭
അവരില്‍ ഒരുത്തി പറഞ്ഞതുതമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടില്‍ പാര്‍ക്കുംന്നു; ഞങ്ങള്‍ പാര്‍ക്കുംന്ന വീട്ടില്‍വെച്ചു ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു.
൧൮
ഞാന്‍ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങള്‍ ഒന്നിച്ചായിരുന്നു; ഞങ്ങള്‍ രണ്ടുപോരും ഒഴികെ ആ വീട്ടില്‍ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
൧൯
എന്നാല്‍ രാത്രി ഇവള്‍ തന്റെ മകന്റെ മേല്‍ കിടന്നുപോയതുകൊണ്ടു അവന്‍ മരിച്ചു പോയി.
൨൦
അവള്‍ അര്‍ദ്ധരാത്രി എഴുന്നേറ്റു, അടിയന്‍ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.
൨൧
രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാന്‍ അടിയന്‍ എഴുന്നേറ്റപ്പോള്‍ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയന്‍ സൂക്ഷിച്ചുനോക്കിയാറെ അതു അടിയന്‍ പ്രസവിച്ച കുഞ്ഞല്ല.
൨൨
അതിന്നു മറ്റെ സ്ത്രീഅങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോമരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവര്‍ രാജാവിന്റെ മുമ്പാകെ തമ്മില്‍ വാദിച്ചു.
൨൩
അപ്പോള്‍ രാജാവു കല്പിച്ചതുജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവള്‍ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവള്‍ പറയുന്നു.
൨൪
ഒരു വാള്‍ കൊണ്ടുവരുവിന്‍ എന്നു രാജാവു കല്പിച്ചു. അവര്‍ ഒരു വാള്‍ രാജസന്നിധിയില്‍ കൊണ്ടുവന്നു.
൨൫
അപ്പോള്‍ രാജാവുജീവനുള്ള കുഞ്ഞിനെ രണ്ടായി പിളര്‍ന്നു പാതി ഒരുത്തിക്കും പാതി മറ്റേവള്‍ക്കും കൊടുപ്പിന്‍ എന്നു കല്പിച്ചു.
൨൬
ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടുഅയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്‍വിന്‍ എന്നു പറഞ്ഞു. മറ്റേവളോഎനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളര്‍ക്കട്ടെ എന്നു പറഞ്ഞു.
൨൭
അപ്പോള്‍ രാജാവുജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവള്‍ക്കു കൊടുപ്പിന്‍ ; അവള്‍ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.
൨൮
രാജാവു കല്പിച്ച വിധി യിസ്രായേല്‍ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാന്‍ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളില്‍ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
൧ രാജാക്കൻ‌മാർ ൩:1
൧ രാജാക്കൻ‌മാർ ൩:2
൧ രാജാക്കൻ‌മാർ ൩:3
൧ രാജാക്കൻ‌മാർ ൩:4
൧ രാജാക്കൻ‌മാർ ൩:5
൧ രാജാക്കൻ‌മാർ ൩:6
൧ രാജാക്കൻ‌മാർ ൩:7
൧ രാജാക്കൻ‌മാർ ൩:8
൧ രാജാക്കൻ‌മാർ ൩:9
൧ രാജാക്കൻ‌മാർ ൩:10
൧ രാജാക്കൻ‌മാർ ൩:11
൧ രാജാക്കൻ‌മാർ ൩:12
൧ രാജാക്കൻ‌മാർ ൩:13
൧ രാജാക്കൻ‌മാർ ൩:14
൧ രാജാക്കൻ‌മാർ ൩:15
൧ രാജാക്കൻ‌മാർ ൩:16
൧ രാജാക്കൻ‌മാർ ൩:17
൧ രാജാക്കൻ‌മാർ ൩:18
൧ രാജാക്കൻ‌മാർ ൩:19
൧ രാജാക്കൻ‌മാർ ൩:20
൧ രാജാക്കൻ‌മാർ ൩:21
൧ രാജാക്കൻ‌മാർ ൩:22
൧ രാജാക്കൻ‌മാർ ൩:23
൧ രാജാക്കൻ‌മാർ ൩:24
൧ രാജാക്കൻ‌മാർ ൩:25
൧ രാജാക്കൻ‌മാർ ൩:26
൧ രാജാക്കൻ‌മാർ ൩:27
൧ രാജാക്കൻ‌മാർ ൩:28
൧ രാജാക്കൻ‌മാർ 1 / ൧രാ 1
൧ രാജാക്കൻ‌മാർ 2 / ൧രാ 2
൧ രാജാക്കൻ‌മാർ 3 / ൧രാ 3
൧ രാജാക്കൻ‌മാർ 4 / ൧രാ 4
൧ രാജാക്കൻ‌മാർ 5 / ൧രാ 5
൧ രാജാക്കൻ‌മാർ 6 / ൧രാ 6
൧ രാജാക്കൻ‌മാർ 7 / ൧രാ 7
൧ രാജാക്കൻ‌മാർ 8 / ൧രാ 8
൧ രാജാക്കൻ‌മാർ 9 / ൧രാ 9
൧ രാജാക്കൻ‌മാർ 10 / ൧രാ 10
൧ രാജാക്കൻ‌മാർ 11 / ൧രാ 11
൧ രാജാക്കൻ‌മാർ 12 / ൧രാ 12
൧ രാജാക്കൻ‌മാർ 13 / ൧രാ 13
൧ രാജാക്കൻ‌മാർ 14 / ൧രാ 14
൧ രാജാക്കൻ‌മാർ 15 / ൧രാ 15
൧ രാജാക്കൻ‌മാർ 16 / ൧രാ 16
൧ രാജാക്കൻ‌മാർ 17 / ൧രാ 17
൧ രാജാക്കൻ‌മാർ 18 / ൧രാ 18
൧ രാജാക്കൻ‌മാർ 19 / ൧രാ 19
൧ രാജാക്കൻ‌മാർ 20 / ൧രാ 20
൧ രാജാക്കൻ‌മാർ 21 / ൧രാ 21
൧ രാജാക്കൻ‌മാർ 22 / ൧രാ 22