A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

൨ ശമുവേൽ ൧൭അനന്തരം അഹീഥോഫെല്‍ അബ്ശാലോമിനോടു പറഞ്ഞതുഞാന്‍ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ.
ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാന്‍ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോള്‍ അവനോടുകൂടെയുള്ള ജനമൊക്കെയും ഔടിപ്പോകും; ഞാന്‍ രാജാവിനെ മാത്രം വെട്ടിക്കളയും.
പിന്നെ ഞാന്‍ സകലജനത്തെയും നിന്റെ അടുക്കല്‍ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോള്‍ സകലജനവും സമാധാനത്തോടെ ഇരിക്കും.
ഈ വാക്കു അബ്ശാലോമിന്നും യിസ്രായേല്‍മൂപ്പന്മാര്‍ക്കൊക്കെയും വളരെ ബോധിച്ചു.
എന്നാല്‍ അബ്ശാലോംഅര്‍ഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേള്‍ക്കാമല്ലോ എന്നു പറഞ്ഞു.
ഹൂശായി അബ്ശാലോമിന്റെ അടുക്കല്‍ വന്നപ്പോള്‍ അബ്ശാലോം അവനോടുഇന്നിന്നപ്രാകരം അഹീഥോഫെല്‍ പറഞ്ഞിരിക്കുന്നു; അവന്‍ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കില്‍ നീ പറക എന്നു പറഞ്ഞു.
ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാല്‍അഹീഥോഫെല്‍ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടില്‍ കുട്ടികള്‍ കവര്‍ന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പന്‍ യോദ്ധാവാകുന്നു. അവന്‍ ജനത്തോടുകൂടെ രാപാര്‍ക്കയില്ല.
അവന്‍ ഇപ്പോള്‍ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കല്‍ തന്നേ ഇവരില്‍ ചിലര്‍ പട്ടുപോയാല്‍ അതു കേള്‍ക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരില്‍ സംഹാരമുണ്ടായി എന്നു പറയും.
൧൦
അപ്പോള്‍ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
൧൧
ആകയാല്‍ ഞാന്‍ പറയുന്ന ആലോചന എന്തെന്നാല്‍ദാന്‍ മുതല്‍ ബേര്‍-ശേബവരെ കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കല്‍ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം.
൧൨
അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയില്‍ പൊഴിയുന്നതുപോലെ അവന്റെമേല്‍ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തന്‍ പോലും ആകട്ടെ ശേഷിക്കയില്ല.
൧൩
അവന്‍ ഒരു പട്ടണത്തില്‍ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയില്‍ വലിച്ചിട്ടുകളയും.
൧൪
അപ്പോള്‍ അബ്ശാലോമും എല്ലാ യിസ്രായേല്യരുംഅഹീഥോഫെലിന്റെ ആലോചനയെക്കാള്‍ അര്‍ഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനര്‍ത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ യഹോവ നിശ്ചയിച്ചിരുന്നു.
൧൫
അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടുഇന്നിന്നപ്രാകരം അഹീഥോഫെല്‍ അബ്ശാലോമിനോടും യിസ്രായേല്‍മൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.
൧൬
ആകയാല്‍ നിങ്ങള്‍ വേഗത്തില്‍ ആളയച്ചുഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കല്‍ പാര്‍ക്കരുതു; രാജാവിന്നും കൂടെയുള്ള സകലജനത്തിന്നും നാശം വരാതിരിക്കേണ്ടതിന്നു ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിന്‍ എന്നു പറഞ്ഞു.
൧൭
എന്നാല്‍ യോനാഥാനും അഹീമാസും പട്ടണത്തില്‍ ചെന്നു തങ്ങളെത്തന്നേ കാണിപ്പാന്‍ പാടില്ലാതിരുന്നതുകൊണ്ടു ഏന്‍ -രോഗെലിന്നരികെ കാത്തുനിലക്കും; ഒരു വേലക്കാരത്തി ചെന്നു അവരെ അറിയിക്കയും അവര്‍ ചെന്നു ദാവീദ്‍രാജാവിനെ അറിയിക്കയും ചെയ്യും;
൧൮
എന്നാല്‍ ഒരു ബാല്യക്കാരന്‍ അവരെ കണ്ടിട്ടു അബ്ശാലോമിന്നു അറിവു കൊടുത്തു. ആകയാല്‍ അവര്‍ ഇരുവരും വേഗം പോയി ബഹുരീമില്‍ ഒരു ആളുടെ വീട്ടില്‍ കയറി; അവന്റെ മുറ്റത്തു ഒരു കിണറുണ്ടായിരുന്നു; അവര്‍ അതില്‍ ഇറങ്ങി.
൧൯
വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേല്‍ വിരിച്ചു അതില്‍ കോതമ്പുതരി ചിക്കി; ഇങ്ങനെ കാര്യം അറിവാന്‍ ഇടയായില്ല.
൨൦
അബ്ശാലോമിന്റെ ഭൃത്യന്മാര്‍ ആ സ്ത്രീയുടെ വീട്ടില്‍ വന്നുഅഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നുഅവര്‍ നീര്‍തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവര്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
൨൧
അവര്‍ പോയശേഷം അവര്‍ കിണറ്റില്‍ നിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചുനിങ്ങള്‍ എഴുന്നേറ്റു വേഗം നദികടന്നു പോകുവിന്‍ ; ഇന്നിന്നപ്രാകരം അഹീഥോഫെല്‍ നിങ്ങള്‍ക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
൨൨
ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോര്‍ദ്ദാന്‍ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോര്‍ദ്ദാന്‍ കടക്കാതെ ഒരുത്തന്‍ പോലും ശേഷിച്ചില്ല.
൨൩
എന്നാല്‍ അഹീഥോഫെല്‍ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തില്‍ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയില്‍ അവനെ അടക്കം ചെയ്തു.
൨൪
പിന്നെ ദാവീദ് മഹനയീമില്‍ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നു.
൨൫
അബ്ശാലോം യോവാബിന്നു പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കല്‍ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യന്‍ ചെന്നിട്ടു ഉണ്ടായ മകന്‍ .
൨൬
എന്നാല്‍ യിസ്രായേലും അബ്ശാലോമും ഗിലെയാദ് ദേശത്തു പാളയമിറങ്ങി.
൨൭
ദാവീദ് മഹനയീമില്‍ എത്തിയപ്പോള്‍ അമ്മോന്യരുടെ രബ്ബയില്‍നിന്നു നാഹാശിന്റെ മകന്‍ ശോബി, ലോ-ദെബാരില്‍നിന്നു അമ്മീയേലിന്റെ മകന്‍ മാഖീര്‍, രോഗെലീമില്‍നിന്നു ഗിലെയാദ്യന്‍ ബര്‍സില്ലായി എന്നിവര്‍
൨൮
കിടക്കകളും കിണ്ണങ്ങളും മണ്‍പാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാന്‍ , കോതമ്പു, യവം, മാവു, മലര്‍, അമരക്ക, പയര്‍, പരിപ്പു, തേന്‍ , വെണ്ണ, ആടു, പശുവിന്‍ പാല്‍ക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയില്‍ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവര്‍ പറഞ്ഞു.൨ ശമുവേൽ ൧൭:1

൨ ശമുവേൽ ൧൭:2

൨ ശമുവേൽ ൧൭:3

൨ ശമുവേൽ ൧൭:4

൨ ശമുവേൽ ൧൭:5

൨ ശമുവേൽ ൧൭:6

൨ ശമുവേൽ ൧൭:7

൨ ശമുവേൽ ൧൭:8

൨ ശമുവേൽ ൧൭:9

൨ ശമുവേൽ ൧൭:10

൨ ശമുവേൽ ൧൭:11

൨ ശമുവേൽ ൧൭:12

൨ ശമുവേൽ ൧൭:13

൨ ശമുവേൽ ൧൭:14

൨ ശമുവേൽ ൧൭:15

൨ ശമുവേൽ ൧൭:16

൨ ശമുവേൽ ൧൭:17

൨ ശമുവേൽ ൧൭:18

൨ ശമുവേൽ ൧൭:19

൨ ശമുവേൽ ൧൭:20

൨ ശമുവേൽ ൧൭:21

൨ ശമുവേൽ ൧൭:22

൨ ശമുവേൽ ൧൭:23

൨ ശമുവേൽ ൧൭:24

൨ ശമുവേൽ ൧൭:25

൨ ശമുവേൽ ൧൭:26

൨ ശമുവേൽ ൧൭:27

൨ ശമുവേൽ ൧൭:28൨ ശമുവേൽ 1 / ൨ശമു 1

൨ ശമുവേൽ 2 / ൨ശമു 2

൨ ശമുവേൽ 3 / ൨ശമു 3

൨ ശമുവേൽ 4 / ൨ശമു 4

൨ ശമുവേൽ 5 / ൨ശമു 5

൨ ശമുവേൽ 6 / ൨ശമു 6

൨ ശമുവേൽ 7 / ൨ശമു 7

൨ ശമുവേൽ 8 / ൨ശമു 8

൨ ശമുവേൽ 9 / ൨ശമു 9

൨ ശമുവേൽ 10 / ൨ശമു 10

൨ ശമുവേൽ 11 / ൨ശമു 11

൨ ശമുവേൽ 12 / ൨ശമു 12

൨ ശമുവേൽ 13 / ൨ശമു 13

൨ ശമുവേൽ 14 / ൨ശമു 14

൨ ശമുവേൽ 15 / ൨ശമു 15

൨ ശമുവേൽ 16 / ൨ശമു 16

൨ ശമുവേൽ 17 / ൨ശമു 17

൨ ശമുവേൽ 18 / ൨ശമു 18

൨ ശമുവേൽ 19 / ൨ശമു 19

൨ ശമുവേൽ 20 / ൨ശമു 20

൨ ശമുവേൽ 21 / ൨ശമു 21

൨ ശമുവേൽ 22 / ൨ശമു 22

൨ ശമുവേൽ 23 / ൨ശമു 23

൨ ശമുവേൽ 24 / ൨ശമു 24