A A A A A

മത്തായി ൧

അബ്രഹാമിന്റെയും ദാവീദിന്റെയും പുത്രനായി ജനിച്ച യേശുക്രിസ്തുവിന്റെ വംശാവലി:
അബ്രഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്റെ സഹോദരന്മാരുടെയും പിതാവായിരുന്നു;
യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു; പാരെസ് ഹെസ്രോന്റെ പിതാവായിരുന്നു; ഹെസ്രോൻ ആരാമിന്റെ പിതാവായിരുന്നു;
മലയാളം ബൈബിൾ BCS 2017

അബ്രാഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി:
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദായെയും അവന്‍റെ സഹോദരന്മാരെയും ജനിപ്പിച്ചു;
യെഹൂദാ താമാറില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു;
മലയാളം ബൈബിൾ Malov 2016

അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രന്‍ യേശുക്രിസ്തുവിന്‍റെ വംശാവലി:
അബ്രഹാമിന്‍റെ പുത്രന്‍ ഇസ്ഹാക്ക്;
ഇസ്ഹാക്കിന്‍റെ പുത്രന്‍ യാക്കോബ്; യാക്കോബിന്‍റെ പുത്രന്മാര്‍ യെഹൂദയും സഹോദരന്മാരും; യെഹൂദയ്‍ക്ക് പാരെസും സാരഹും ജനിച്ചു;
മലയാളം ബൈബിൾ BSI 2016

അബ്രാഹത്തിന്‍െറ പുത്രനായ ദാവീദിന്‍െറ പുത്രന്‍ യേശുക്രിസ്‌തുവിന്‍െറ വംശാവലി ഗ്രന്‌ഥം.
അബ്രാഹം ഇസഹാക്കിന്‍െറ പിതാവായിരുന്നു. ഇസഹാക്ക്‌ യാക്കോബിന്‍െറയും യാക്കോബ്‌ യൂദായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു.
താമാറില്‍ നിന്നു ജനി ച്ചപേരെസിന്‍െറയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ്‌ഹെസ്‌റോന്‍െറയും ഹെസ്‌റോന്‍ ആരാമിന്‍െറയും പിതാവായിരുന്നു.
മലയാളം ബൈബിൾ 2013

ഇപ്രകാരമാണ് യേശുക്രിസ്തുവിന്‍റെ വംശാവലി. അവന്‍ ദാവീദിന്‍റെ വംശത്തില്‍നിന്നു വന്നു. ദാവീദ് അബ്രാഹാമിന്‍റെ വംശത്തില്‍നിന്നും വന്നു.
അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവ്. യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവ്. യാക്കോബ് യെഹൂദയുടെയും അവന്‍റെ സഹോദരന്മാരുടെയും പിതാവ്.
യെഹൂദാ പാരെസിന്‍റെയും സാരഹിന്‍റെയും പിതാവ്. (താമാര്‍ അവരുടെ മാതാവ്.) പാരെസ് ഹെസ്രോന്‍റെ പിതാവ്. ഹെസ്രോന്‍ ആരാമിന്‍റെ പിതാവ്.
മലയാളം ബൈബിൾ WBTC 2012

അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക്‍ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
യെഹൂദാ താമാരില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;
മലയാളം ബൈബിൾ 1992