A A A A A

സങ്കീർത്തനങ്ങൾ ൯൬

യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷ പ്രസിദ്ധമാക്കുവിൻ.
മലയാളം ബൈബിൾ BCS 2017

യഹോവയ്ക്കു പാടി അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍; നാള്‍തോറും അവന്‍റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍.
മലയാളം ബൈബിൾ Malov 2016

സര്‍വേശ്വരനെ പ്രകീര്‍ത്തിച്ചു പാടുവിന്‍, അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിന്‍!
മലയാളം ബൈബിൾ BSI 2016

കര്‍ത്താവിനെ പാടിപ്പുകഴ്‌ത്തുവിന്‍. അവിടുത്തെനാമത്തെ വാഴ്‌ത്തുവിന്‍; അവിടുത്തെ രക്‌ഷയെ പ്രതിദിനംപ്രകീര്‍ത്തിക്കുവിന്‍.
മലയാളം ബൈബിൾ 2013

യഹോവേക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ ; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍ .
മലയാളം ബൈബിൾ 1992