A A A A A
ബൈബിളിൽ ഒരു വർഷം
ഏപ്രിൽ ൧൯

ന്യായാധിപൻ‌മാർ ൩:൧-൩൧
൧. കാനാനിലെയുദ്‌ധങ്ങളില്‍ പങ്കെടുത്ത്‌ പരിചയം സിദ്‌ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെ പരീക്‌ഷിക്കാന്‍വേണ്ടി കര്‍ത്താവ്‌ കുറെജനതകളെ ശേഷിപ്പിച്ചു.
൨. ഇസ്രായേല്‍ തലമുറകളെയുദ്‌ധമുറഅഭ്യസിപ്പിക്കാനും, പ്രത്യേകിച്ച്‌, യുദ്‌ധാനുഭവമുണ്ടായിട്ടില്ലാത്തവരെയുദ്‌ധം പഠിപ്പിക്കാനും വേണ്ടിയാണിത്‌.
൩. ആ ജനതകള്‍ ഇവരാണ്‌: ഫിലിസ്‌ത്യരുടെ അഞ്ചു പ്രഭുക്കന്‍മാര്‍, കാനാന്യര്‍, സിദോന്യര്‍, ബാല്‍ഹെര്‍മ്മോന്‍മല മുതല്‍ ഹമാത്തിന്‍െറ പ്രവേശനകവാടം വരെയു ള്ള ലബനോന്‍മലയില്‍ താമസിച്ചിരുന്ന ഹിവ്യര്‍.
൪. മോശവഴി കര്‍ത്താവ്‌ തങ്ങളുടെ പിതാക്കന്‍മാര്‍ക്ക്‌ നല്‍കിയ കല്‍പനകള്‍ ഇസ്രായേല്‍ക്കാര്‍ അനുസരിക്കുമോ എന്ന്‌ പരീക്‌ഷിക്കാന്‍ വേണ്ടിയാണ്‌ ഇവരെ അവശേഷിപ്പിച്ചത്‌.
൫. അങ്ങനെ ഇസ്രായേല്‍ജനം കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയില്‍ ജീവിച്ചു.
൬. അവരുടെ പുത്രിമാരെ ഇസ്രായേല്‍ക്കാര്‍ വിവാഹം ചെയ്‌തു; തങ്ങളുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്‌തുകൊടുത്തു. ഇസ്രായേല്‍ക്കാര്‍ അവരുടെ ദേവന്‍മാരെ സേവിക്കുകയും ചെയ്‌തു.
൭. തങ്ങളുടെ ദൈവമായ കര്‍ത്താവിനെ മറന്ന്‌ ബാല്‍ദേവന്‍മാരെയും അഷേരാ പ്രതിഷ്‌ഠകളെയും സേവിച്ചുകൊണ്ട്‌ ഇസ്രായേല്‍ കര്‍ത്താവിന്‍െറ മുന്‍പാകെ തിന്‍മ പ്രവര്‍ത്തിച്ചു.
൮. അതിനാല്‍, കര്‍ത്താവിന്‍െറ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന്‌ അവരെ മെസൊപ്പൊട്ടാമിയാ രാജാവായ കുഷാന്‍റ ിഷാത്തായിമിന്‍െറ കൈകളില്‍ ഏല്‍പിച്ചു. അവനെ അവര്‍ എട്ടുവര്‍ഷം സേവിച്ചു.
൯. ഇസ്രായേല്‍ജനം കര്‍ത്താവിനോടു നിലവിളിച്ചു. കാലെബിന്‍െറ ഇളയ സഹോദരനായ കെനാസിന്‍െറ പുത്രന്‍ ഒത്ത്‌നിയേലിനെ കര്‍ത്താവ്‌ അവര്‍ക്കു വിമോചകനായി നിയമിക്കുകയും അവന്‍ അവരെ മോചിപ്പിക്കുകയും ചെയ്‌തു.
൧൦. കര്‍ത്താവിന്‍െറ ആത്‌മാവ്‌ അവന്‍െറ മേല്‍ വന്നു; അവന്‍ ഇസ്രായേലില്‍ന്യായവിധി നടത്തി. അവന്‍ യുദ്‌ധത്തിനു പുറപ്പെട്ടു; മെസൊപ്പൊട്ടാമിയാരാജാവായ കുഷാന്‍റ ിഷാത്തായിമിനെ കര്‍ത്താവ്‌ അവന്‍െറ കൈയില്‍ ഏല്‍പിച്ചുകൊടുത്തു. ഒത്ത്‌നിയേല്‍ അവന്‍െറ മേല്‍ ആധിപത്യം സ്‌ഥാപിച്ചു.
൧൧. അങ്ങനെ, ദേശത്ത്‌ നാല്‍പതുവര്‍ഷം ശാന്തി നിലനിന്നു. അതിനുശേഷം കെനാസിന്‍െറ മകനായ ഒത്ത്‌നിയേല്‍ മരിച്ചു.
൧൨. ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ ചെയ്‌തു. അതിനാല്‍, അവിടുന്ന്‌ മൊവാബുരാജാവായ എഗ്‌ലോനെ ഇസ്രായേലിനെതിരേ പ്രബലനാക്കി.
൧൩. അവന്‍ അമ്മോന്യരെയും അമലേക്യരെയും കൂട്ടി ഇസ്രായേലിനെ പരാജയപ്പെടുത്തി ഈന്തപ്പനകളുടെ നഗരം കൈവശമാക്കി.
൧൪. ഇസ്രായേല്‍ജനം മൊവാബു രാജാവായ എഗ്‌ലോനെ പതിനെട്ടു വര്‍ഷം സേവിച്ചു.
൧൫. എന്നാല്‍, ഇസ്രായേല്‍ജനതകര്‍ത്താവിനോടു നിലവിളിച്ചപ്പോള്‍ അവിടുന്ന്‌ അവര്‍ക്ക്‌ ഒരു വിമോചകനെ നല്‍കി. ബഞ്ചമിന്‍ഗോത്രജനായ ഗേരയുടെ മകനും ഇടത്തുകൈയനുമായ ഏഹൂദായിരുന്നു അത്‌. ഇസ്രായേല്‍ അവന്‍ വശം മൊവാബു രാജാ വായ എഗ്‌ലോന്‌ കാഴ്‌ച കൊടുത്തയച്ചു.
൧൬. ഏഹൂദ്‌ ഒരുമുഴം നീളമുള്ള ഇരുവായ്‌ത്തലവാള്‍ ഉണ്ടാക്കി വസ്‌ത്രത്തിനടിയില്‍ വലത്തെത്തുടയില്‍ കെട്ടിവച്ചു.
൧൭. അവന്‍ മൊവാബു രാജാവായ എഗ്‌ലോന്‌ കാഴ്‌ച സമര്‍പ്പിച്ചു.
൧൮. എഗ്‌ലോന്‍ തടിച്ചുകൊഴുത്ത മനുഷ്യനായിരുന്നു. ഏഹൂദ്‌ കാഴ്‌ച സമര്‍പ്പിച്ചു കഴിഞ്ഞ്‌ ചുമട്ടുകാരെ പറഞ്ഞയച്ചു.
൧൯. എന്നാല്‍, ഗില്‍ഗാലില്‍ ശിലാവിഗ്രഹങ്ങളുടെ അടുത്തു ചെന്നപ്പോള്‍ അവന്‍ തിരിഞ്ഞു നടന്ന്‌ രാജാവിന്‍െറ യടുക്കല്‍ വന്നുപറഞ്ഞു: അല്ലയോ രാജാവേ, എനിക്ക്‌ അങ്ങയെ ഒരു രഹസ്യസന്‌ദേശം അറിയിക്കാനുണ്ട്‌. രാജാവു പരിചാരകരോട്‌ പുറത്തു പോകാന്‍ ആജ്‌ഞാപിച്ചു. അവര്‍ പോയി.
൨൦. രാജാവ്‌ വേനല്‍ക്കാല വസതിയില്‍ ഇരിക്കുകയായിരുന്നു. ഏഹൂദ്‌ അടുത്തുവന്ന്‌ പറഞ്ഞു: ദൈവത്തില്‍നിന്നു നിനക്കായി ഒരു സന്‌ദേശം എന്‍െറ പക്കലുണ്ട്‌. അപ്പോള്‍ അവന്‍ എഴുന്നേറ്റുനിന്നു.
൨൧. ഏഹൂദ്‌ ഇടത്തുകൈകൊണ്ട്‌ വലത്തെ തുടയില്‍ നിന്ന്‌ വാള്‍ വലിച്ചെടുത്ത്‌ അവന്‍െറ വയറ്റില്‍ ശക്‌തിയായി കുത്തിയിറക്കി.
൨൨. വാളോടൊപ്പം പിടിയും അകത്തുകടന്നു. വാള്‍ ഊരി എടുക്കാതിരുന്നതുകൊണ്ട്‌ കൊഴുപ്പ്‌ അതിനെ മൂടി.
൨൩. അനന്തരം, ഏഹൂദ്‌ പൂമുഖത്തിറങ്ങി അവനെ അകത്തിട്ട്‌ വാതിലടച്ചു പൂട്ടി. അവന്‍ പോയിക്കഴിഞ്ഞ്‌ പരിചാരകര്‍ വന്നു.
൨൪. മുറിയുടെ കതകുകള്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ അവന്‍ ദിന ചര്യയ്‌ക്കു രഹസ്യമുറിയിലായിരിക്കുമെന്ന്‌ അവര്‍ വിചാരിച്ചു.
൨൫. അവര്‍ കാത്തിരുന്നു കുഴഞ്ഞു; എന്നിട്ടും മുറിയുടെ വാതിലുകള്‍ തുറക്കാതിരുന്നതു കണ്ടപ്പോള്‍ അവര്‍ താക്കോല്‍ എടുത്തു തുറന്നു. അതാ രാജാവ്‌ തറയില്‍ മരിച്ചു കിടക്കുന്നു.
൨൬. അവര്‍ കാത്തിരുന്ന സമയത്ത്‌ ഏഹൂദ്‌ ശിലാവിഗ്രഹങ്ങള്‍ക്കപ്പുറമുള്ള സെയിറായിലേക്കു രക്‌ഷപെട്ടു.
൨൭. അവന്‍ എഫ്രായിം മലമ്പ്രദേശത്ത്‌ എത്തിയപ്പോള്‍ കാഹളം മുഴക്കി. ഇസ്രായേല്‍ജനം മലയില്‍ നിന്ന്‌ അവന്‍െറ നേതൃത്വത്തില്‍ താഴേക്കിറങ്ങി.
൨൮. അവന്‍ അവരോടു പറഞ്ഞു: എന്‍െറ പിന്നാലെ വരുക. കര്‍ത്താവ്‌ നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. അവര്‍ അവന്‍െറ പിന്നാലെ പോയി. മൊവാബിന്‌ എതിരേയുള്ള ജോര്‍ദാന്‍െറ കടവുകള്‍ പിടിച്ചടക്കി; അതിലെ കടന്നുപോകാന്‍ ഒരുവനെയും അനുവദിച്ചില്ല.
൨൯. ധീരന്‍മാരും കരുത്തുറ്റവരുമായ പതിനായിരത്തോളം മൊവാബ്യരെ അന്ന്‌ അവര്‍ കൊന്നു. ഒരുവന്‍ പോലും രക്‌ഷപെട്ടില്ല.
൩൦. അങ്ങനെ മൊവാബ്‌ ആദിവസം ഇസ്രായേലിന്‌ അധീനമായി. എണ്‍പതു വര്‍ഷത്തേക്കു നാട്ടില്‍ ശാന്തിനിലനിന്നു.
൩൧. ഏഹൂദിന്‍െറ പിന്‍ഗാമിയും അനാത്തിന്‍െറ പുത്രനുമായ ഷംഗാര്‍ അറുനൂറു ഫിലിസ്‌ത്യരെ ചാട്ടകൊണ്ടു കൊന്നു. അവനും ഇസ്രായേലിനെ രക്‌ഷിച്ചു.

ന്യായാധിപൻ‌മാർ ൪:൧-൨൪
൧. ഏഹൂദിനു ശേഷം ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ ചെയ്‌തു.
൨. കര്‍ത്താവ്‌ അവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍രാജാവായയാബീനു വിട്ടുകൊടുത്തു. ഹറോഷെത്ത്‌ ഹഗോയിമില്‍ വസിച്ചിരുന്ന സിസേറആയിരുന്നു അവന്‍െറ സേനാപതി.
൩. അവനു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ജനത്തെ ഇരുപതു വര്‍ഷം ക്രൂരമായി പീഡിപ്പിച്ചു. അപ്പോള്‍ അവര്‍ കര്‍ത്താവിനോടു സഹായത്തിനു നിലവിളിച്ചു.
൪. അന്നു ലപ്പിദോത്തിന്‍െറ ഭാര്യയായ ദബോറാ പ്രവാചികയാണ്‌ ഇസ്രായേലില്‍ന്യായപാലനം നടത്തിയിരുന്നത്‌.
൫. അവള്‍ ഏഫ്രായിം മലനാട്ടില്‍ റാമായ്‌ക്കും ബഥേലിനും ഇടയ്‌ക്കുള്ള ദബോറായുടെ ഈന്തപ്പനയുടെ കീഴില്‍ ഇരിക്കുക പതിവായിരുന്നു.
൬. ഇസ്രായേല്‍ജനം വിധിത്തീര്‍പ്പിനു വേണ്ടി അവളെ സമീപിച്ചിരുന്നു. അവള്‍ അബിനോവാമിന്‍െറ മകനായ ബാറക്കിനെ നഫ്‌താലിയിലെ കേദെഷില്‍ നിന്ന്‌ ആളയച്ചു വരുത്തിപ്പറഞ്ഞു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ നിന്നോടാജ്‌ഞാപിക്കുന്നു. നീ നഫ്‌താലിയുടെയും സെബുലൂണിന്‍െറയും ഗോത്രങ്ങളില്‍ നിന്ന്‌ പതിനായിരം പേരെ താബോര്‍ മലയില്‍ അണിനിരത്തുക.
൭. രഥങ്ങളോടും സൈന്യങ്ങളോടും കൂടെയാബീന്‍െറ സേനാപതി സിസേറകിഷോന്‍ നദിയുടെ സമീപത്തു വച്ച്‌ നിന്നെ എതിര്‍ക്കാന്‍ ഞാന്‍ ഇടയാക്കും. ഞാന്‍ അവനെ നിന്‍െറ കയ്യില്‍ ഏല്‍പിച്ചുതരും.
൮. ബാറക്ക്‌ അവളോടു പറഞ്ഞു: നീ എന്നോടു കൂടെ വന്നാല്‍ ഞാന്‍ പോകാം; ഇല്ലെങ്കില്‍, ഞാന്‍ പോവുകയില്ല.
൯. അപ്പോള്‍ അവള്‍ പറഞ്ഞു: ഞാന്‍ തീര്‍ച്ചയായും നിന്നോടുകൂടെ പോരാം. പക്‌ഷേ, നിന്‍െറ ഈ വഴി നിന്നെ മഹത്വത്തിലെത്തിക്കുകയില്ല. കര്‍ത്താവ്‌ സിസേറയെ ഒരു സ്‌ത്രീയുടെകൈയില്‍ ഏല്‍പിക്കും. പിന്നീട്‌ ദബോറാ എഴുന്നേറ്റ്‌ ബാറക്കിനോടു കൂടെ കേദെഷിലേക്കു പോയി.
൧൦. ബാറക്ക്‌ സെബുലൂണിനെയും നഫ്‌താലിയെയും കേദെഷില്‍ വിളിച്ചുകൂട്ടി. പതിനായിരം പടയാളികള്‍ അവന്‍െറ പിന്നില്‍ അണിനിരന്നു. ദബോറായും അവന്‍െറ കൂടെപ്പോയി.
൧൧. കേന്യനായ ഹേബെര്‍ മോശയുടെ അമ്മായിയപ്പനായ ഹോബാബിന്‍െറ വംശജരായ കേന്യരെ വിട്ടുപോന്ന്‌ കേദെഷിനടുത്ത്‌ സാനാന്നിമിലെ ഓക്കുമരത്തിന്‌ സമീപം പാളയമടിച്ചു.
൧൨. അബിനോവാമിന്‍െറ മകനായ ബാറക്ക്‌ താബോര്‍ മലയിലേക്കു നീങ്ങിയിരിക്കുന്നുവെന്നു സിസേറകേട്ടു.
൧൩. അവന്‍ തന്‍െറ തൊള്ളായിരം ഇരുമ്പുരഥങ്ങളും അതോടൊപ്പം ഹറോഷേത്ത്‌ ഹഗോയിം മുതല്‍ കിഷോന്‍ നദിവരെയുള്ള പ്രദേശങ്ങളില്‍നിന്ന്‌ തന്‍െറ പ ക്‌ഷത്തുള്ള എല്ലാവരെയും ഒന്നിച്ചുകൂട്ടി.
൧൪. ദബോറാ ബാറക്കിനോട്‌ പറഞ്ഞു: മുന്നേറുക; കര്‍ത്താവ്‌ സിസേറയെ നിന്‍െറ കൈയില്‍ ഏല്‍പിക്കുന്ന ദിവസമാണിത്‌: നിന്നെ നയിക്കുന്നത്‌ കര്‍ത്താവല്ലേ? അപ്പോള്‍ ബാറക്ക്‌ തന്നോടു കൂടെയുള്ള പതിനായിരം പേരോടൊപ്പം താബോര്‍ മലയില്‍ നിന്നു താഴേക്കിറങ്ങി.
൧൫. കര്‍ത്താവ്‌ സിസേറയെയും അവന്‍െറ രഥങ്ങളെയും സൈന്യങ്ങളെയും ഒന്നടങ്കം ബാറക്കിന്‍െറ മുന്‍പില്‍ വച്ച്‌, വാള്‍മുനയാല്‍ ചിതറിച്ചു; സിസേറരഥത്തില്‍ നിന്നിറങ്ങി പലായനം ചെയ്‌തു.
൧൬. ബാറക്ക്‌ രഥങ്ങളെയും സൈന്യങ്ങളെയും ഹറോഷെത്ത്‌ഹഗോയിംവരെ അനുധാവനം ചെയ്‌തു. സിസേറയുടെ സൈന്യം മുഴുവന്‍ വാളിനിരയായി. ഒരുവന്‍ പോലും അവശേഷിച്ചില്ല.
൧൭. സിസേറകേന്യനായ ഹേബെറിന്‍െറ ഭാര്യ ജായേലിന്‍െറ കൂടാരത്തില്‍ അഭയംപ്രാപിച്ചു. കാരണം, അക്കാലത്ത്‌ ഹസോര്‍രാജാവായയാബീന്‍ കേന്യനായ ഹേബെറിന്‍െറ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.
൧൮. ജായേല്‍ സിസേറയെ സ്വീകരിക്കാന്‍ വന്നു. അവള്‍ പറഞ്ഞു: ഉള്ളിലേക്കു വരൂ; പ്രഭോ, എന്നോടുകൂടെ അകത്തേക്കു വരൂ; ഭയപ്പെടേണ്ട. അവന്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു, അവള്‍ അവനെ ഒരു കരിമ്പടം കൊണ്ടു മൂടി.
൧൯. അവന്‍ അവളോടു പറഞ്ഞു: എനിക്കു ദാഹിക്കുന്നു, അല്‍പം വെള്ളം തരുക. അവള്‍ തോല്‍ക്കുടം തുറന്ന്‌ അവനു കുടിക്കാന്‍ പാല്‍കൊടുത്തു.
൨൦. വീണ്ടും അവനെ പുതപ്പിച്ചു. അവന്‍ അവളോടു പറഞ്ഞു: കൂടാരത്തിന്‍െറ വാതില്‍ക്കല്‍ നില്‍ക്കുക. ആരെങ്കിലും വന്ന്‌ അന്വേഷിച്ചാല്‍ ഇവിടെ ആരുമില്ലെന്നു പറയണം.
൨൧. എന്നാല്‍, ഹേബെറിന്‍െറ ഭാര്യ ജായേല്‍കൂടാരത്തിന്‍െറ ഒരു മരയാണിയും ചുറ്റികയും എടുത്തു സാവധാനം അവന്‍െറ അടുത്തുചെന്നു. അവന്‍ ക്‌ഷീണിച്ച്‌ ഉറങ്ങിക്കിടക്കവേ ആണി അവന്‍െറ ചെന്നിയില്‍ തറച്ചു. അതു നിലത്തിറങ്ങുവോളം അടിച്ചു കയറ്റി. അങ്ങനെ അവന്‍ മരിച്ചു.
൨൨. ബാറക്ക്‌ സിസേറയെ പിന്തുടര്‍ന്നു വന്നപ്പോള്‍ ജായേല്‍ അവനെ സ്വീകരിക്കാന്‍ ചെന്നു. അവള്‍ അവനോടു പറഞ്ഞു: വരുക നീ അന്വേഷിക്കുന്ന മനുഷ്യനെ ഞാന്‍ കാണിച്ചുതരാം. അവന്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു. സിസേറചെന്നിയില്‍ മരയാണിതറച്ചു മരിച്ചു കിടക്കുന്നതു കണ്ടു.
൨൩. അങ്ങനെ ആദിവസം കാനാന്‍രാജാവായയാബീനെ ദൈവം ഇസ്രായേല്‍ജനതയ്‌ക്കു കീഴ്‌പെടുത്തി.
൨൪. കാനാന്‍രാജാവായയാബീന്‍ നിശ്‌ശേഷം നശിക്കുന്നതുവരെ ഇസ്രായേല്‍ജനം അവനെ മേല്‍ക്കുമേല്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു.

സങ്കീർത്തനങ്ങൾ ൪൮:൯-൧൪
൯. ദൈവമേ, അങ്ങയുടെ ആലയത്തില്‍ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു.
൧൦. ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെഅങ്ങയുടെ സ്‌തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു; അവിടുത്തെ വലംകൈ വിജയംകൊണ്ടുനിറഞ്ഞിരിക്കുന്നു.
൧൧. സീയോന്‍മല സന്തോഷിക്കട്ടെ! അങ്ങയുടെന്യായവിധികള്‍മൂലം യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കട്ടെ!
൧൨. സീയോനു ചുറ്റും സഞ്ചരിക്കുവിന്‍;അതിനു പ്രദക്‌ഷിണം വയ്‌ക്കുവിന്‍,അതിന്‍െറ ഗോപുരങ്ങള്‍ എണ്ണുവിന്‍.
൧൩. അതിന്‍െറ കൊത്തളങ്ങളെ ശ്രദ്‌ധിക്കുകയും
൧൪. കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍; ഇവിടെയാണു ദൈവം; ഈ ദൈവമാണ്‌ എന്നേക്കുമുള്ള നമ്മുടെ ദൈവം; അവിടുന്ന്‌ എന്നും നമ്മെനയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.

സുഭാഷിതങ്ങൾ ൧൪:൧൮-൧൯
൧൮. ശുദ്‌ധഗതിക്കാര്‍ ഭോഷത്തം കാട്ടിക്കൂട്ടുന്നു; ബുദ്‌ധിമാന്‍മാര്‍ വിജ്‌ഞാനകിരീടംഅണിയുന്നു.
൧൯. ദുര്‍ജനം സജ്‌ജനങ്ങളുടെ മുന്‍പിലുംദുഷ്‌ടര്‍ നീതിമാന്‍മാരുടെകവാടങ്ങളിലും കുമ്പിടും.

ലൂക്കോ ൧൪:൨൫-൩൫
൨൫. വലിയ ജനക്കൂട്ടങ്ങള്‍ അവന്‍െറ അ ടുത്തുവന്നു. അവന്‍ തിരിഞ്ഞ്‌ അവരോടു പറഞ്ഞു:
൨൬. സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍െറ അടുത്തുവരുന്ന ആര്‍ക്കും എന്‍െറ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല.
൨൭. സ്വന്തം കുരിശു വഹിക്കാതെ എന്‍െറ പിന്നാലെ വരുന്നവന്‌ എന്‍െറ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല.
൨൮. ഗോപുരം പണിയാന്‍ ഇച്‌ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന്‌ അതിന്‍െറ ചെലവ്‌ ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്‌?
൨൯. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ്‌ പണിമുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്ന വരെല്ലാം അവനെ ആക്‌ഷേപിക്കും.
൩൦. അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
൩൧. അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്‍മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന്‌ ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടുയുദ്‌ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്‌?
൩൨. അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്‍മാരെ അയച്ച്‌, സമാധാനത്തിന്‌ അപേക്‌ഷിക്കും.
൩൩. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്‌ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍െറ ശിഷ്യനാവുക സാധ്യമല്ല.
൩൪. ഉപ്പ്‌ നല്ലതു തന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന്‌ എങ്ങനെ ഉറകൂട്ടും?
൩൫. മണ്ണിനോ വളത്തിനോ അത്‌ ഉപ കരിക്കുകയില്ല. ആളുകള്‍ അതു പുറത്തെ റിഞ്ഞു കളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.