A A A A A

ഇസയ ൪൩:൧-൨൮
൧. ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നേ.
൨. നീ വെള്ളത്തില്‍കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളില്‍കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവികയില്ല; നീ തീയില്‍കൂടി നടന്നാല്‍ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
൩. നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാന്‍ നിന്റെ രക്ഷകന്‍ ; നിന്റെ മറുവിലയായി ഞാന്‍ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.
൪. നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
൫. ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
൬. ഞാന്‍ വടക്കിനോടുതരിക എന്നും തെക്കിനോടുതടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും
൭. എന്റെ നാമത്തില്‍ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിര്‍മ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാന്‍ കല്പിക്കും.
൮. കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിന്‍ .
൯. സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങള്‍ ചേര്‍ന്നുവരട്ടെ; അവരില്‍ ആര്‍ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേള്‍പ്പിച്ചുതരികയും ചെയ്യുന്നു? അവര്‍ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവര്‍ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ.
൧൦. നിങ്ങള്‍ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാന്‍ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങള്‍ എന്റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടുഎനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
൧൧. ഞാന്‍ , ഞാന്‍ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
൧൨. ***
൧൩. ഇന്നും ഞാന്‍ അനന്യന്‍ തന്നേ; എന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ആരുമില്ല; ഞാന്‍ പ്രവര്‍ത്തിക്കും; ആര്‍ അതു തടുക്കും?
൧൪. നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ നിമിത്തം ഞാന്‍ ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഔടിപ്പോകുന്നവരായി അവര്‍ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളില്‍ താഴോട്ടു ഔടുമാറാക്കും.
൧൫. ഞാന്‍ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
൧൬. സമുദ്രത്തില്‍ വഴിയും പെരുവെള്ളത്തില്‍ പാതയും ഉണ്ടാക്കുകയും
൧൭. രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ ഒരുപോലെ കിടക്കുന്നു, എഴുന്നേല്‍ക്കയില്ല; അവര്‍ കെട്ടുപോകുന്നു; വിളകൂതിരിപോലെ കെട്ടുപോകുന്നു.
൧൮. മുമ്പുള്ളവയെ നിങ്ങള്‍ ഔര്‍ക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.
൧൯. ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അതു അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
൨൦. ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാന്‍ കൊടുക്കേണ്ടതിന്നു ഞാന്‍ മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.
൨൧. ഞാന്‍ എനിക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
൨൨. എന്നാല്‍ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.
൨൩. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാല്‍ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാല്‍ ഞാന്‍ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാന്‍ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല.
൨൪. നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങള്‍കൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങള്‍കൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.
൨൫. എന്റെ നിമിത്തം ഞാന്‍ , ഞാന്‍ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാന്‍ ഔര്‍ക്കയുമില്ല.
൨൬. എന്നെ ഔര്‍പ്പിക്ക; നാം തമ്മില്‍ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊള്‍ക.
൨൭. നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാര്‍ എന്നോടു ദ്രോഹം ചെയ്തു.
൨൮. അതുകൊണ്ടു ഞാന്‍ വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിന്നും, യിസ്രായേലിനെ നിന്ദെക്കും ഏല്പിച്ചിരിക്കുന്നു.

ഇസയ ൪൪:൧-൨൮
൧. ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യിസ്രായേലേ, കേള്‍ക്ക.
൨. നിന്നെ ഉരുവാക്കിയവനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.
൩. ദാഹിച്ചിരിക്കുന്നെടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല്‍ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല്‍ എന്റെ അനുഗ്രഹത്തെയും പകരും.
൪. അവര്‍ പുല്ലിന്റെ ഇടയില്‍ നീര്‍ത്തോടുകള്‍ക്കരികെയുള്ള അലരികള്‍പോലെ മുളെച്ചുവരും.
൫. ഞാന്‍ യഹോവേക്കുള്ളവന്‍ എന്നു ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന്‍ തന്റെ കൈമേല്‍യഹോവേക്കുള്ളവന്‍ എന്നു എഴുതി, യിസ്രായേല്‍ എന്നു മറുപേര്‍ എടുക്കും.
൬. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
൭. ഞാന്‍ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതല്‍ ഞാന്‍ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവന്‍ ആര്‍? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര്‍ പ്രസ്താവിക്കട്ടെ.
൮. നിങ്ങള്‍ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാന്‍ നിന്നോടു പ്രസ്താവിച്ചു കേള്‍പ്പിച്ചിട്ടില്ലയോ? നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന്‍ ഒരുത്തനെയും അറിയുന്നില്ല.
൯. വിഗ്രഹത്തെ നിര്‍മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള്‍ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.
൧൦. ഒരു ദേവനെ നിര്‍മ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാര്‍ക്കുംകയോ ചെയ്യുന്നവന്‍ ആര്‍?
൧൧. ഇതാ അവന്റെ കൂട്ടക്കാര്‍ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നില്‍ക്കട്ടെ; അവര്‍ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
൧൨. കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലില്‍ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുംന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.
൧൩. ആശാരി തോതുപിടിച്ചു ഈയക്കോല്‍കൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവന്‍ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീര്‍ത്തു ക്ഷേത്രത്തില്‍ വെക്കുന്നു.
൧൪. ഒരുവന്‍ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളില്‍ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്‍ത്തുകയു ചെയ്യുന്നു.
൧൫. പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാന്‍ ഉതകുന്നു; അവന്‍ അതില്‍ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീര്‍ത്തു അതിന്റെ മുമ്പില്‍ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
൧൬. അതില്‍ ഒരംശംകൊണ്ടു അവന്‍ തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവന്‍ ചുട്ടുതിന്നു തൃപ്തനാകുന്നു; അവന്‍ തീ കാഞ്ഞു; നല്ല തീ, കുളിര്‍ മാറി എന്നു പറയുന്നു.
൧൭. അതിന്റെ ശേഷിപ്പുകൊണ്ടു അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ത്ഥിച്ചുഎന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
൧൮. അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന്‍ അടെച്ചിരിക്കുന്നു.
൧൯. ഒരുത്തനും ഹൃദയത്തില്‍ വിചാരിക്കുന്നില്ലഒരംശം ഞാന്‍ കത്തിച്ചു കനലില്‍ അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന്‍ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പില്‍ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാന്‍ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.
൨൦. അവന്‍ വെണ്ണീര്‍ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവന്‍ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യില്‍ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.
൨൧. യാക്കോബേ, ഇതു ഔര്‍ത്തുകൊള്‍ക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന്‍ തന്നേ; യിസ്രായേലേ, ഞാന്‍ നിന്നെ മറന്നുകളകയില്ല.
൨൨. ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്‍ക; ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു.
൨൩. ആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആര്‍ത്തുകൊള്‍വിന്‍ ; പര്‍വ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാര്‍ക്കുംവിന്‍ ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലില്‍ തന്നെത്താന്‍ മഹത്വപ്പെടുത്തുന്നു.
൨൪. നിന്റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?
൨൫. ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
൨൬. ഞാന്‍ എന്റെ ദാസന്റെ വചനം നിവര്‍ത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമില്‍ നിവാസികള്‍ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള്‍ പണിയപ്പെടും ഞാന്‍ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
൨൭. ഞാന്‍ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാന്‍ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.
൨൮. കോരെശ് എന്റെ ഇടയന്‍ അവന്‍ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.

സങ്കീർത്തനങ്ങൾ ൧൧൦:൧-൭
൧. ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
൨. യഹോവ എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്യുന്നതുഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
൩. നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
൪. നിന്റെ സേനാദിവസത്തില്‍ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തില്‍നിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
൫. നീ മല്‍ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
൬. നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവു തന്റെ ക്രോധദിവസത്തില്‍ രാജാക്കന്മാരെ തകര്‍ത്തുകളയും.
൭. അവന്‍ ജാതികളുടെ ഇടയില്‍ ന്യായംവിധിക്കും; അവന്‍ എല്ലാടവും ശവങ്ങള്‍കൊണ്ടു നിറെക്കും; അവന്‍ വിസ്താരമായ ദേശത്തിന്റെ തലവനെ തകര്‍ത്തുകളയും.

സുഭാഷിതങ്ങൾ ൨൬:൫-൯
൫. മൂഢന്നു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.
൬. മൂഢന്റെ കൈവശം വര്‍ത്തമാനം അയക്കുന്നവന്‍ സ്വന്തകാല്‍ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
൭. മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല്‍ ഞാന്നു കിടക്കുന്നതുപോലെ.
൮. മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയില്‍ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
൯. മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.

ഗലാത്തിയർ ൪:൧-൩൧
൧. അവകാശി സര്‍വ്വത്തിന്നും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല,
൨. പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാര്‍ക്കും ഗൃഹവിചാരകന്മാര്‍ക്കും കീഴ്പെട്ടവനത്രേ എന്നു ഞാന്‍ പറയുന്നു.
൩. അതുപോലെ നാമും ശിശുക്കള്‍ ആയിരുന്നപ്പോള്‍ ലോകത്തിന്റെ ആദി പാഠങ്ങളിന്‍ കീഴ് അടിമപ്പെട്ടിരുന്നു.
൪. എന്നാല്‍ കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്റെ പുത്രനെ സ്ത്രീയില്‍നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന്‍ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
൫. അവന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
൬. നിങ്ങള്‍ മക്കള്‍ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു.
൭. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താല്‍ അവകാശിയും ആകുന്നു.
൮. എന്നാല്‍ അന്നു നിങ്ങള്‍ ദൈവത്തെ അറിയാതെ സ്വഭാവത്താല്‍ ദൈവങ്ങളല്ലാത്തവര്‍ക്കും അടിമപ്പെട്ടിരുന്നു.
൯. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവേക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നതു എങ്ങനെ?
൧൦. നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
൧൧. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാന്‍ ഭയപ്പെടുന്നു.
൧൨. സഹോദരന്മാരേ, ഞാന്‍ നിങ്ങളേപ്പോലെ ആകയാല്‍ നിങ്ങളും എന്നെപ്പോലെ ആകുവാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങള്‍ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല.
൧൩. ഞാന്‍ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാന്‍ സംഗതിവന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
൧൪. എന്റെ ശരീരസംബന്ധമായി നിങ്ങള്‍ക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങള്‍ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ , ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്‍കയത്രേ ചെയ്തതു.
൧൫. നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കില്‍ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാന്‍ സാക്ഷി.
൧൬. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു ശത്രുവായിപ്പോയോ?
൧൭. അവര്‍ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര്‍ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന്‍ ഇച്ഛിക്കയത്രെ ചെയ്യുന്നതു.
൧൮. ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നതു നന്നു.
൧൯. ക്രിസ്തു നിങ്ങളില്‍ ഉരുവാകുവോളം ഞാന്‍ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,
൨൦. ഇന്നു നിങ്ങളുടെ അടുക്കല്‍ ഇരുന്നു എന്റെ ശബ്ദം മാറ്റുവന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.
൨൧. ന്യായപ്രമാണത്തിന്‍ കീഴിരിപ്പാന്‍ ഇച്ഛിക്കുന്നവരേ, നിങ്ങള്‍ ന്യായപ്രമാണം കേള്‍ക്കുന്നില്ലയോ?
൨൨. എന്നോടു പറവിന്‍ . അബ്രാഹാമിന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവന്‍ , ഒരുവന്‍ സ്വതന്ത്ര പ്രസവിച്ചവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.
൨൩. ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
൨൪. ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായ്മലയില്‍നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗര്‍.
൨൫. ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
൨൬. മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ.
൨൭. “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുംക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
൨൮. നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല്‍ ജനിച്ച മക്കള്‍ ആകുന്നു.
൨൯. എന്നാല്‍ അന്നു ജഡപ്രകാരം ജനിച്ചവന്‍ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു.
൩൦. തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകന്‍ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
൩൧. അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.