A A A A A
ബൈബിളിൽ ഒരു വർഷം
ഏപ്രിൽ ൨൨

ന്യായാധിപൻ‌മാർ ൯:൧-൫൭
൧. അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്‍ ശെഖേമില്‍ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്‍വ്വകുടുംബത്തോടും സംസാരിച്ചു
൨. യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന്‍ നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്കു ഏതു നല്ലതു? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.
൩. അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം അബീമേലെക്കിങ്കല്‍ ചാഞ്ഞുഅവന്‍ നമ്മുടെ സഹോദരനല്ലോ എന്നു അവര്‍ പറഞ്ഞു.
൪. പിന്നെ അവര്‍ ബാല്‍ബെരീത്തിന്റെ ക്ഷേത്രത്തില്‍നിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്‍ തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കും നായകനായ്തീര്‍ന്നു.
൫. അവന്‍ ഒഫ്രയില്‍ തന്റെ അപ്പന്റെ വീട്ടില്‍ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍ വെച്ചു കൊന്നു; എന്നാല്‍ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.
൬. അതിന്റെ ശേഷം ശെഖേമിലെ സകല പൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കല്‍വെച്ചു അബീമേലെക്കിനെ രാജാവാക്കി.
൭. ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ ഗെരിസ്സീംമലമുകളില്‍ ചെന്നു ഉച്ചത്തില്‍ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാല്‍ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിന്നു നിങ്ങള്‍ എന്റെ സങ്കടം കേള്‍പ്പിന്‍ .
൮. പണ്ടൊരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാന്‍ പോയി; അവ ഒലിവു വൃക്ഷത്തോടുനീ ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
൯. അതിന്നു ഒലിവു വൃക്ഷംദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന്‍ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
൧൦. പിന്നെ വൃക്ഷങ്ങള്‍ അത്തിവൃക്ഷത്തോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
൧൧. അതിന്നു അത്തിവൃക്ഷംഎന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
൧൨. പിന്നെ വൃക്ഷങ്ങള്‍ മുന്തിരിവള്ളിയോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
൧൩. മുന്തിരിവള്ളി അവയോടുദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
൧൪. പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പടര്‍പ്പിനോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
൧൫. മുള്‍പടര്‍പ്പു വൃക്ഷങ്ങളോടുനിങ്ങള്‍ യഥാര്‍ത്ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില്‍ വന്നു എന്റെ നിഴലില്‍ ആശ്രയിപ്പിന്‍ ; അല്ലെങ്കില്‍ മുള്‍പടര്‍പ്പില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
൧൬. നിങ്ങള്‍ ഇപ്പോള്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ വിശ്വസ്തതയും പരമാര്‍ത്ഥതയുമാകുന്നുവോ പ്രവര്‍ത്തിച്ചതു? നിങ്ങള്‍ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവര്‍ത്തിച്ചതു?
൧൭. എന്റെ അപ്പന്‍ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്‍ക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യില്‍നിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ
൧൮. നിങ്ങള്‍ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍വെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്‍ നിങ്ങളുടെ സഹോദരന്‍ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാര്‍ക്കും രാജാവാക്കുകയും ചെയ്തുവല്ലോ.
൧൯. ഇങ്ങനെ നിങ്ങള്‍ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാര്‍ത്ഥതയും എന്നുവരികില്‍ നിങ്ങള്‍ അബീമേലെക്കില്‍ സന്തോഷിപ്പിന്‍ ; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.
൨൦. അല്ലെങ്കില്‍ അബീമേലെക്കില്‍നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്‍നിന്നും മില്ലോഗൃഹത്തില്‍നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.
൨൧. ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഔടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാര്‍ത്തു.
൨൨. അബിമേലെക്‍ യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം
൨൩. ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാര്‍ക്കും തമ്മില്‍ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാര്‍ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;
൨൪. അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിന്നു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന്‍ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാന്‍ അവന്നു തുണയായിരുന്ന ശെഖേം പൌരന്മാരും ചുമക്കയും ചെയ്തു.
൨൫. ശെഖേംപൌരന്മാര്‍ മലമുകളില്‍ അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടി വഴിപേുകന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.
൨൬. അപ്പോള്‍ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്നു ശെഖേമില്‍ കടന്നു; ശെഖേംപൌരന്മാര്‍ അവനെ വിശ്വസിച്ചു.
൨൭. അവര്‍ വയലില്‍ ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്തു ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്ത്രില്‍ ചെന്നു തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു
൨൮. ഏബെദിന്റെ മകനായ ഗാല്‍ പറഞ്ഞതുഅബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവന്‍ ആര്‍? ശെഖേം ആര്‍? അവന്‍ യെരുബ്ബാലിന്റെ മകനും സെബൂല്‍ അവന്റെ കാര്യസ്ഥനും അല്ലയോ? അവന്‍ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?
൨൯. ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കില്‍ ഞാന്‍ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടുനിന്റെ സൈന്യത്തെ വര്‍ദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.
൩൦. ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.
൩൧. അവന്‍ രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമില്‍ വന്നിരിക്കുന്നു; അവര്‍ പട്ടണത്തെ നിന്നോടു മത്സരപ്പിക്കുന്നു.
൩൨. ആകയാല്‍ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയില്‍ പുറപ്പെട്ടു വയലില്‍ പതിയിരിന്നുകൊള്‍വിന്‍ .
൩൩. ***
൩൪. അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയില്‍ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.
൩൫. ഏബെദിന്റെ മകനായ ഗാല്‍ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കല്‍ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു.
൩൬. ഗാല്‍ പടജ്ജനത്തെ കണ്ടപ്പോള്‍അതാ, പര്‍വ്വതങ്ങളുടെ മകളില്‍നിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂല്‍ അവനോടുപര്‍വ്വതങ്ങളുടെ നിഴല്‍ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.
൩൭. ഗാല്‍ പിന്നെയുംഅതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.
൩൮. സെബൂല്‍ അവനോടുനാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവന്‍ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.
൩൯. അങ്ങനെ ഗാല്‍ ശെഖേംപൌരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.
൪൦. അബീമേലെക്കിന്റെ മുമ്പില്‍ അവന്‍ തോറ്റോടി; അവന്‍ അവനെ പിന്തുടര്‍ന്നു പടിവാതില്‍വരെ അനേകംപേര്‍ ഹതന്മാരായി വീണു.
൪൧. അബീമേലെക്‍ അരൂമയില്‍ താമസിച്ചു; സെബൂല്‍ ഗാലിനെയും സഹോദരന്മാരെയും ശെഖേമില്‍ പാര്‍പ്പാന്‍ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.
൪൨. പിറ്റെന്നാള്‍ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.
൪൩. അവന്‍ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലില്‍ പതിയിരുന്നു; ജനം പട്ടണത്തില്‍നിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.
൪൪. പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.
൪൫. അബീമേലെക്‍ അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില്‍ ഉപ്പു വിതറി.
൪൬. ശെഖേംഗോപുരവാസികള്‍ എല്ലാവരും ഇതു കേട്ടപ്പോള്‍ ഏല്‍ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തില്‍ കടന്നു.
൪൭. ശെഖേംഗോപുരവാസികള്‍ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.
൪൮. അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോന്‍ മലയില്‍ കയറി; അബീമേലെക്‍ കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വെച്ചു, തന്റെ പടജ്ജനത്തോടുഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.
൪൯. പടജ്ജനമെല്ലാം അതുപോലെ ഔരോരുത്തന്‍ ഔരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര്‍ മരിച്ചുപോയി.
൫൦. അനന്തരം അബീമേലെക്‍ തേബെസിലേക്കു ചെന്നു തേബെസിന്നു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.
൫൧. പട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവര്‍ ഒക്കെയും ഔടിക്കടന്നു വാതില്‍ അടെച്ചു ഗോപുരത്തിന്റെ മുകളില്‍ കയറി.
൫൨. അബീമേലെക്‍ ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുരവാതിലിന്നടുത്തു ചെന്നു.
൫൩. അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയില്‍ ഇട്ടു അവന്റെ തലയോടു തകര്‍ത്തുകളഞ്ഞു.
൫൪. ഉടനെ അവന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചുഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന്‍ മരിച്ചു.
൫൫. അബീമേലെക്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ യിസ്രായേല്യര്‍ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
൫൬. അബീമേലെക്‍ തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാല്‍ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.
൫൭. ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേല്‍ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേല്‍ വന്നു.

ന്യായാധിപൻ‌മാർ ൧൦:൧-൧൮
൧. അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ ആയിരുന്നു അവന്‍ പാര്‍ത്തതു.
൨. അവന്‍ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരില്‍ അവനെ അടക്കംചെയ്തു.
൩. അവന്റെ ശേഷം ഗിലെയാദ്യനായ യായീര്‍ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
൪. അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര്‍ എന്നു പേര്‍ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.
൫. യായീര്‍ മരിച്ചു കാമോനില്‍ അവനെ അടക്കംചെയ്തു.
൬. യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍ വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
൭. അപ്പോള്‍ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവന്‍ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.
൮. അവര്‍ അന്നുമുതല്‍ പതിനെട്ടു സംവത്സരത്തോളം യിസ്രായേല്‍മക്കളെ യോര്‍ദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്‍യ്യദേശത്തുള്ള എല്ലായിസ്രായേല്‍മക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
൯. അമ്മോന്യര്‍ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‍വാന്‍ യോര്‍ദ്ദാന്‍ കടന്നു; അതുകൊണ്ടു യിസ്രായേല്‍ വളരെ കഷ്ടത്തില്‍ ആയി.
൧൦. യിസ്രായേല്‍ മക്കള്‍ യഹോവയോടു നിലവിളിച്ചുഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
൧൧. യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്തതുമിസ്രയീമ്യര്‍, അമോര്‍യ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍ എന്നിവരുടെ കയ്യില്‍നിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
൧൨. സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കയ്യില്‍നിന്നും രക്ഷിച്ചു.
൧൩. എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.
൧൪. നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന്‍ ; അവര്‍ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.
൧൫. യിസ്രായേല്‍മക്കള്‍ യഹോവയോടുഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.
൧൬. അവര്‍ തങ്ങളുടെ ഇടയില്‍നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില്‍ അവന്നു സഹതാപം തോന്നി.
൧൭. അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദില്‍ പാളയമിറങ്ങി; യിസ്രായേല്‍ മക്കളും ഒരുമിച്ചുകൂടി മിസ്പയില്‍ പാളയമിറങ്ങി.
൧൮. ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മില്‍ തമ്മില്‍അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന്‍ ആര്‍? അവന്‍ ഗിലെയാദിലെ സകലനിവാസികള്‍ക്കും തലവനാകും എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ ൫൦:൧-൬
൧. ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതല്‍ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
൨. സൌന്ദര്യത്തിന്റെ പൂര്‍ണ്ണതയായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു.
൩. നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പില്‍ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
൪. തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവന്‍ മേലില്‍നിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
൫. യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കല്‍ കൂട്ടുവിന്‍ .
൬. ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാല്‍ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.

സുഭാഷിതങ്ങൾ ൧൪:൨൫-൨൭
൨൫. സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
൨൬. യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്‍ക്കും ശരണം ഉണ്ടാകും.
൨൭. യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

ലൂക്കോ ൧൬:൧-൩൧
൧. പിന്നെ അവന്‍ ശിഷ്യന്മാരോടു പറഞ്ഞതുധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകന്‍ ഉണ്ടായിരുന്നു; അവന്‍ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലര്‍ അവനെ കുറ്റം പറഞ്ഞു.
൨. അവന്‍ അവനെ വിളിച്ചുനിന്നെക്കൊണ്ടു ഈ കേള്‍ക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണകൂ ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു.
൩. എന്നാറെ കാര്യ വിചാരകന്‍ ഞാന്‍ എന്തു ചെയ്യേണ്ടു? യജമാനന്‍ കാര്യവിചാരത്തില്‍ നിന്നു എന്നെ നീക്കുവാന്‍ പോകുന്നു; കിളെപ്പാന്‍ എനിക്കു പ്രാപ്തിയില്ല; ഇരപ്പാന്‍ ഞാന്‍ നാണിക്കുന്നു.
൪. എന്നെ കാര്യവിചാരത്തില്‍നിന്നു നീക്കിയാല്‍ അവര്‍ എന്നെ തങ്ങളുടെ വീടുകളില്‍ ചേര്‍ത്തുകൊള്‍വാന്‍ തക്കവണ്ണം ഞാന്‍ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
൫. പിന്നെ അവന്‍ യജമാനന്റെ കടക്കാരില്‍ ഔരോരുത്തനെ വരുത്തി ഒന്നാമത്തവനോടുനീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.
൬. നൂറു കുടം എണ്ണ എന്നു അവന്‍ പറഞ്ഞു. അവന്‍ അവനോടുനിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
൭. അതിന്റെ ശേഷം മറ്റൊരുത്തനോടുനീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവന്‍ പറഞ്ഞു; അവനോടുനിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
൮. ഈ അനീതിയുള്ള കാര്യവിചാരകന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു യജമാനന്‍ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാള്‍ ഈ ലോകത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ ബുദ്ധിയേറിയവരല്ലോ.
൯. അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങള്‍ക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോള്‍ അവര്‍ നിത്യ കൂടാരങ്ങളില്‍ നിങ്ങളെ ചേര്‍ത്തുകൊള്‍വാന്‍ ഇടയാകും.
൧൦. അത്യല്പത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്‍ ; അത്യല്പത്തില്‍ നീതികെട്ടവന്‍ അധികത്തിലും നീതി കെട്ടവന്‍ .
൧൧. നിങ്ങള്‍ അനീതിയുള്ള മമ്മോനില്‍ വിശ്വസ്തരായില്ല എങ്കില്‍ സത്യമായതു നിങ്ങളെ ആര്‍ ഭരമേല്പിക്കും?
൧൨. അന്യമായതില്‍ വിശ്വസ്തരായില്ല എങ്കില്‍ നിങ്ങള്‍ക്കു സ്വന്തമായതു ആര്‍ തരും?
൧൩. രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യന്നും കഴികയില്ല; അവന്‍ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. നിങ്ങള്‍ക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാന്‍ കഴികയില്ല.
൧൪. ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ കേട്ടു അവനെ പരിഹസിച്ചു.
൧൫. അവന്‍ അവരോടു പറഞ്ഞതുനിങ്ങള്‍ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവര്‍ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.
൧൬. ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാന്‍ വരെ ആയിരുന്നു; അന്നുമുതല്‍ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്‍ക്കാരേണ അതില്‍ കടപ്പാന്‍ നോക്കുന്നു.
൧൭. ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണുപോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
൧൮. ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭര്‍ത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
൧൯. ധനവാനായോരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
൨൦. ലാസര്‍ എന്നു പേരുള്ളോരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കല്‍ കിടന്നു
൨൧. ധനവാന്റെ മേശയില്‍ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
൨൨. ആ ദരിദ്രന്‍ മരിച്ചപ്പോള്‍ ദൂതന്മാര്‍ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
൨൩. ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയില്‍ ലാസരിനെയും കണ്ടു
൨൪. അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്‍ വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
൨൫. അബ്രാഹാംമകനേ, നിന്റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്‍ക്ക; ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു.
൨൬. അത്രയുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവെ വലിയോരു പിളര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കല്‍ കടന്നുവരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കും കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കും കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
൨൭. അതിന്നു അവന്‍ എന്നാല്‍ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടില്‍ അയക്കേണമെന്നു ഞാന്‍ അപേക്ഷിക്കുന്നു;
൨൮. എനിക്കു അഞ്ചു സഹോദരന്മാര്‍ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാന്‍ അവന്‍ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
൨൯. അബ്രാഹാം അവനോടുഅവര്‍ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.
൩൦. അതിന്നു അവന്‍ അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്‍നിന്നു ഒരുത്തന്‍ എഴുന്നേറ്റു അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
൩൧. അവന്‍ അവനോടുഅവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍ നിന്നു ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.