A A A A A

ജെറേമിയ ൧൭:൧-൨൭
൧. യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
൨. നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാന്‍ നിന്നെ എന്റെ വചനങ്ങളെ കേള്‍പ്പിക്കും.
൩. അങ്ങനെ ഞാന്‍ കുശവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ ചക്രത്തിന്മേല്‍ വേല ചെയ്തുകൊണ്ടിരുന്നു.
൪. കുശവന്‍ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യില്‍ ചീത്തയായിപ്പോയി; എന്നാല്‍ കുശവന്‍ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തു.
൫. അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
൬. യിസ്രായേല്‍ഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേല്‍ഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കയ്യില്‍ ഇരിക്കുന്നു.
൭. ഞാന്‍ ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
൮. ഞാന്‍ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കില്‍ അതിനോടു ചെയ്‍വാന്‍ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.
൯. ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാന്‍ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു
൧൦. അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കില്‍ അവര്‍ക്കും വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാന്‍ അനുതപിക്കും.
൧൧. ആകയാല്‍ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങള്‍ക്കു ഒരനര്‍ത്ഥം നിര്‍മ്മിച്ചു, നിങ്ങള്‍ക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങള്‍ ഔരോരുത്തനും താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍ .
൧൨. അതിന്നു അവര്‍ഇതു വെറുതെ; ഞങ്ങള്‍ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങള്‍ അനുസരിച്ചു നടക്കും; ഞങ്ങളില്‍ ഔരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.
൧൩. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളുടെ ഇടയില്‍ ചെന്നു അന്വേഷിപ്പിന്‍ ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേല്‍കന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
൧൪. ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
൧൫. എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂര്‍ത്തികള്‍ക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളില്‍, പുരാതന പാതകളില്‍ തന്നേ, അവര്‍ അവരെ ഇടറി വീഴുമാറാക്കി; അവര്‍ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
൧൬. അവര്‍ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതില്‍കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
൧൭. കിഴക്കന്‍ കാറ്റുകൊണ്ടെന്നപോലെ ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ ചിതറിച്ചുകളയും; അവരുടെ അനര്‍ത്ഥദിവസത്തില്‍ ഞാന്‍ അവര്‍ക്കും എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
൧൮. എന്നാല്‍ അവര്‍വരുവിന്‍ , നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കല്‍ ഉപദേശവും ജ്ഞാനിയുടെ പക്കല്‍ ആലോചനയും പ്രവാചകന്റെ പക്കല്‍ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിന്‍ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.
൧൯. യഹോവേ, എനിക്കു ചെവിതന്നു എന്റെ പ്രതിയോഗികളുടെ വാക്കു കേള്‍ക്കേണമേ.
൨൦. നന്മെക്കു പകരം തിന്മ ചെയ്യാമോ? അവര്‍ എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാന്‍ അവര്‍ക്കുംവേണ്ടി നന്മ സംസാരിപ്പാന്‍ തിരുമുമ്പില്‍ നിന്നതു ഔര്‍ക്കേണമേ.
൨൧. അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ അവരുടെ പുരുഷന്മാര്‍ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാര്‍ യുദ്ധത്തില്‍ വാളിനാല്‍ പട്ടുപോകട്ടെ.
൨൨. നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേല്‍ വരുത്തീട്ടു അവരുടെ വീടുകളില്‍നിന്നു നിലവിളി കേള്‍ക്കുമാറാകട്ടെ; അവര്‍ എന്നെ പിടിപ്പാന്‍ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.
൨൩. യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പില്‍നിന്നു മായിച്ചുകളയരുതേ; അവര്‍ തിരുമുമ്പില്‍ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവര്‍ത്തിക്കേണമേ.
൨൪. യഹോവ ഇപ്രകാരം കല്പിച്ചുനീ പോയി കുശവനോടു ഒരു മണ്‍കുടം വിലെക്കു വാങ്ങി ജനത്തിന്റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു
൨൫. ഹര്‍സീത്ത് (ഔട്ടുനുറുകൂ) വാതിലിന്റെ പുറമെയുള്ള ബെന്‍ -ഹിന്നോം താഴ്വരയില്‍ ചെന്നു, ഞാന്‍ നിന്നോടു അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടതു
൨൬. യെഹൂദാരാജാക്കന്മാരും യെരൂശലേം നിവസികളുമായുള്ളോരേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകേള്‍ക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാന്‍ ഈ സ്ഥലത്തിന്നു ഒരനര്‍ത്ഥം വരുത്തും.
൨൭. അവര്‍ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കും അവിടെവെച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും

ജെറേമിയ ൧൮:൧-൨൩
൧. ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയില്‍ ഇട്ടു ദഹിപ്പിപ്പാന്‍ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാന്‍ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സില്‍ വന്നിട്ടുമില്ല.
൨. അതുകൊണ്ടു ഈ സ്ഥലത്തിന്നു ഇനി തോഫെത്ത് എന്നും ബെന്‍ -ഹിന്നോം താഴ്വര എന്നും പേരുപറയാതെ കുലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
൩. അങ്ങനെ ഞാന്‍ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ വാള്‍കൊണ്ടും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.
൪. ഞാന്‍ ഈ നഗരത്തെ സ്തംഭനത്തിന്നും പരിഹാസത്തിന്നും വിഷയമാക്കിത്തീര്‍ക്കും; അതിന്നരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും.
൫. അവരുടെ ശത്രുക്കളും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാന്‍ അവരെ സ്വന്ത പുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും.
൬. പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാര്‍ കാണ്‍കെ നീ ആ മണ്‍കുടും ഉടെച്ചു അവരോടു പറയേണ്ടതെന്തെന്നാല്‍
൭. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടെച്ചുകളഞ്ഞതുപോലെ ഞാന്‍ ഈ ജനത്തെയും ഈ നഗരത്തെയും ഉടെച്ചുകളയും. അടക്കം ചെയ്‍വാന്‍ വേറെ സ്ഥലമില്ലായ്കകൊണ്ടു അവരെ തോഫെത്തില്‍ അടക്കംചെയ്യും.
൮. ഇങ്ങനെ ഞാന്‍ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാന്‍ ഈ നഗരത്തെ തോഫെത്തിന്നു സമമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
൯. മലിനമായിരിക്കുന്ന യെരൂശലേം വീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവര്‍ മേല്പുരകളില്‍വെച്ചു ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാര്‍ക്കും പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.
൧൦. അനന്തരം യിരെമ്യാവു യഹോവ തന്നെ പ്രവചിപ്പാന്‍ അയിച്ചിരുന്ന തോഫെത്തില്‍നിന്നു വന്നു, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ നിന്നുകൊണ്ടു സകലജനത്തോടും
൧൧. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ എന്റെ വചനങ്ങളെ കേള്‍ക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാന്‍ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനര്‍ത്ഥം ഒക്കെയും അതിന്നു അതിന്നടുത്ത എല്ലാപട്ടണങ്ങള്‍ക്കും വരുത്തും എന്നു പറഞ്ഞു.
൧൨. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.
൧൩. യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
൧൪. യഹോവ തന്നേ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍ .
൧൫. നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.
൧൬. യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
൧൭. മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.
൧൮. വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
൧൯. ആകയാല്‍ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങള്‍ അഥേനയില്‍ തനിച്ചു ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവെച്ചു ഈ കഷ്ടങ്ങളില്‍
൨൦. ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തില്‍ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.
൨൧. കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ.
൨൨. നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങള്‍ നിങ്ങളോടു കൂടെ ഇരുന്നപ്പോള്‍ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നു.
൨൩. ഇതുനിമിത്തം എനിക്കു ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകന്‍ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ എന്നു ഭയപ്പെട്ടു ഞാന്‍ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന്നു ആളയച്ചു.

സങ്കീർത്തനങ്ങൾ ൧൧൮:൨൫-൨൯
൨൫. ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു എപ്പോഴും നല്ല ഔര്‍മ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍,
൨൬. സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു.
൨൭. നിങ്ങള്‍ കര്‍ത്താവില്‍ നിലനിലക്കുന്നു എന്നു അറിഞ്ഞു ഞങ്ങള്‍ വീണ്ടും ജീവിക്കുന്നു.
൨൮. നമ്മുടെ ദൈവത്തിന്റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും?
൨൯. ഇനി നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു തീര്‍പ്പാനുമായി ഞങ്ങള്‍ രാവും പകലും വളരെ താല്പര്യത്തോടെ പ്രാര്‍ത്ഥിച്ചുപോരുന്നു.

സുഭാഷിതങ്ങൾ ൨൭:൧൧-൧൨
൧൧. നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ വഴിനിരത്തിത്തരുമാറാകട്ടെ.
൧൨. എന്നാല്‍ ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതുപോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും

൧ തെസ്സലൊനീക്യർ ൩:൧-൧൩
൧. ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയില്‍ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തില്‍ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.